24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സിന് ഇ​നി ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്കാം
Kerala

ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സിന് ഇ​നി ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്കാം

ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്കാ​​​ന്‍ ആ​​​യു​​​ര്‍​വേ​​​ദ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്കു​​​കൂ​​​ടി അ​​​നു​​​മ​​​തി ന​​​ല്കി​​​ക്കൊ​​ണ്ട് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വാ​​​യി. ബി​​​എ​​​എം​​​എ​​​സ് യോ​​​ഗ്യ​​​ത​​​യു​​​ള്ള ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്കാ​​​ണ് അ​​​നു​​​മ​​​തി. നി​​​ല​​​വി​​​ല്‍ എം​​​ബി​​​ബി​​​എ​​​സു​​​കാ​​​ര്‍​ക്ക് മാ​​ത്ര​​മേ മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്കാ​​​ന്‍ അ​​​നു​​​മ​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ. ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ എം​​​ബി​​​ബി​​​എ​​​സി​​​നു ത​​​ത്തു​​​ല്യ​​​മാ​​​യ യോ​​​ഗ്യ​​​ത ബി​​​എ​​​എം​​​എ​​​സി​​​നും ഉ​​​ണ്ടെ​​​ന്ന് 1989ലെ ​​​മോ​​​ട്ടോ​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍​സ് ആ​​​ക്ട് ഭേ​​​ദ​​​ഗ​​​തി ചെ​​​യ്തു​​​​ള്ള ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു. ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സ് അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്ക് ഏ​​​റെ ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​കു​​​ന്ന​​​താ​​​ണ് ഈ ​​​ഉ​​​ത്ത​​​ര​​​വ്.

ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സ് ടെ​​​സ്റ്റി​​​നും ലൈ​​​സ​​​ന്‍​സ് പു​​​തു​​​ക്ക​​​ലി​​​നും നി​​​ല​​​വി​​​ല്‍ ര​​​ണ്ടു സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് വേ​​​ണ്ട​​​ത്. കാ​​​ഴ്ച​​​യു​​​ടെ വ്യ​​​ക്ത​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ശാ​​​രീ​​​രി​​​ക ഫി​​​റ്റ്‌​​​ന​​​സ് തെ​​​ളി​​​യി​​​ക്കു​​​ന്ന മ​​​റ്റൊ​​​രു സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും. എ​​​ല്ലാ എം​​​ബി​​​ബി​​​എ​​​സ് ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്കും ഫി​​​റ്റ്‌​​​ന​​​സ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കൊ​​​ടു​​​ക്കാ​​​നാ​​​കു​​​മെ​​​ങ്കി​​​ലും ക​​​ണ്ണു പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ഒ​​​ഫ്താ​​​ല്‍​മോ​​​ള​​​ജി ഡോ​​​ക്ട​​​ര്‍​മാ​​​രെ സ​​​മീ​​​പി​​​ക്ക​​​ണം. ഒ​​​ഫ്താ​​​ല്‍​മോ​​​ള​​​ജി ഡോ​​​ക്ട​​​ര്‍​ക്ക് ര​​​ണ്ടു സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ല്കാ​​​മെ​​​ന്നി​​​രി​​​ക്കെ വെ​​​വ്വേ​​​റെ ഡോ​​​ക്ട​​​ര്‍​മാ​​​രെ കാ​​​ണു​​​ന്ന​​​തി​​​ലു​​​ള്ള പ്രാ​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​മു​​​ട്ട് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ആ​​​വ​​​ശ്യ​​​ക്കാ​​​ര്‍ പ​​​ല​​​പ്പോ​​​ഴും ഈ ​​​വി​​​ഭാ​​​ഗ​​​ത്തെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​ണ് പ​​​തി​​​വ്. ഇ​​​ത് ഒ​​​ഫ്താ​​​ല്‍​മോ​​​ള​​​ജി ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ പ​​​തി​​​വു ഡ്യൂ​​​ട്ടി​​​യെ ബാ​​​ധി​​​ക്കു​​​ക​​​യും തി​​​ര​​​ക്ക് വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ​​​നു​​​സ​​​രി​​​ച്ച് ഒ​​​ഫ്താ​​​ല്‍​മോ​​​ള​​​ജി​​​ക്കു സ​​​മാ​​​ന​​​മാ​​​യ ആ​​​യു​​​ര്‍​വേ​​​ദ​​​ത്തി​​​ലെ ശാ​​​ലാ​​​ക്യ​​​ത​​​ന്ത്ര (​ക​​​ണ്ണ്, ചെ​​​വി, മൂ​​​ക്ക്, തൊ​​​ണ്ട ചി​​​കി​​​ത്സ) വി​​​ഭാ​​​ഗ​​​ത്തി​​​ന് ഇ​​​നി ര​​​ണ്ടു പ​​​രി​​​ശോ​​​ധ​​​ന​​​യും ഒ​​​രു​​​മി​​​ച്ചു ന​​​ട​​​ത്തി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്കാ​​​നാ​​​കും. ക​​​ണ്ണ് പ​​​രി​​​ശോ​​​ധി​​​ച്ച് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്കാ​​​ന്‍ ശാ​​​ലാ​​​ക്യ​​​ത​​​ന്ത്ര വി​​​ഭാ​​​ഗ​​​ത്തി​​​ന് ഒ​​​രു വ​​​ര്‍​ഷം മു​​​മ്പ് അ​​​നു​​​മ​​​തി കി​​​ട്ടി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​ലോ​​​പ്പ​​​തി ഡോ​​​ക്ട​​​ര്‍​മാ​​​രെ ത​​​ന്നെ സ​​​മീ​​​പി​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. അ​​​തി​​​നാ​​​ല്‍ അ​​​ന്ന​​​ത്തെ ഉ​​​ത്ത​​​ര​​​വു​​​കൊ​​​ണ്ട് കാ​​​ര്യ​​​മാ​​​യ പ്ര​​​യോ​​​ജ​​​ന​​​മു​​​ണ്ടാ​​​യി​​​ല്ല. ആ​​​യു​​​ര്‍​വേ​​​ദ മെ​​​ഡി​​​ക്ക​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ(​​​എ​​​എം​​​എ​​​ഐ) ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ഈ ​​​പോ​​​രാ​​​യ്മ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​കൂ​​​ടി ആ​​​യു​​​ര്‍​വേ​​​ദ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്ക് അ​​​നു​​​മ​​​തി ന​​​ല്കി​​​ക്കൊ​​​ണ്ടു​​​ള്ള പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ​​​ത്.

കേ​​​ര​​​ള​​​ത്തി​​​ല്‍ ശാ​​​ലാ​​​ക്യ​​​ത​​​ന്ത്ര വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഇ​​​രു​​​ന്നൂ​​​റോ​​​ളം ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ണ്ട്. ഇ​​​വ​​​രു​​​ടെ സേ​​​വ​​​നം​​​കൂ​​​ടി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലൂ​​​ടെ ലൈ​​​സ​​​ന്‍​സ് അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ മാ​​​ത്ര​​​മ​​​ല്ല, ലൈ​​​സ​​​ന്‍​സ് പു​​​തു​​​ക്കാ​​​നു​​​ള്ള​​​വ​​​രു​​​ടെ​​​യും ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളും കാ​​​ല​​​താ​​​മ​​​സ​​​വും ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ക​​​ഴി​​​യും.

Related posts

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം മുന്നില്‍

Aswathi Kottiyoor

സംസ്ഥാനം ഊർജ്ജ സ്വയം പര്യാപ്തതയിലേക്ക് മാറുകയാണ്: മുഖ്യമന്ത്രി

Aswathi Kottiyoor

കോഴിക്കോട് പുതിയ നിപാ കേസുകളില്ല; സമ്പർക്ക പട്ടികയിൽ 981 പേർ

Aswathi Kottiyoor
WordPress Image Lightbox