കണ്ണൂർ: ഊർജവകുപ്പിന് കീഴിലുള്ള അനെർട്ട് നടപ്പിലാക്കിവരുന്ന ഗാർഹിക സൗരോർജ പ്ലാന്റുകളുടെ സ്പോട്ട് രജിസ്ട്രേഷനും ബോധവത്കരണവും 21, 22, 23 തീയതികളിൽ അനെർട്ട് കണ്ണൂർ ജില്ലാ ഓഫീസിന് സമീപമുള്ള അർബൻ സ്ക്യാർ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സൗര തേജസ് പദ്ധതിയുടെ ഭാഗമായി രണ്ടു കിലോവാട്ട് മുതൽ പത്ത് കിലോവാട്ട് വരെ ശേഷിയിൽ സ്ഥാപിക്കുന്ന സൗരോർജ പ്ലാന്റുകൾക്ക് 40 ശതമാനം വരെ സബ്സിഡി ലഭിക്കും. പദ്ധതിയുടെ കാമ്പയിൻ പാർട്ണറായ ഊ
ർജമിത്ര കേന്ദ്രങ്ങൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി രജിസ്ട്രേഷൻ നടത്തുന്നുണ്ട്.
ഊർജമിത്ര കല്യാശേരി 21 ന് കണ്ണപുരം ഗ്രാപഞ്ചായത്തിലും 22 ന് മാടായി ഗ്രാമപഞ്ചായത്തിലും 23 ന് കടന്നപ്പള്ളി- പാണപ്പുഴ ഗ്രാമപഞ്ചായത്തിലും രജിസ്ട്രേഷൻ നടത്തും. ഊർജമിത്ര അഴീക്കോട് 21, 22, തീയതികളിൽ അഴീക്കോട് സർവീസ് സെന്ററിലും 23ന് നാറാത്ത് ഗ്രാമപഞ്ചായത്തിലും 21,22,23 തീയതികളിൽ പയ്യന്നൂർ സർവീസ് സെന്ററിലും 23 ന് ഇരിട്ടി താലൂക്ക് ഓഫീസിന് സമീപത്തുവച്ചും സ്പോട്ട് രജിസ്ട്രേഷൻ നടത്തും.
പദ്ധതിയുടെ വിശദവിവരങ്ങൾ നേരിട്ട് മനസിലാക്കാനും രജിസ്റ്റർ ചെയ്യാനും ഇഷ്ടമുള്ള ഡെവലപ്പറെ തെരഞ്ഞെടുക്കാനും സ്പോട്ട് രജിസ്ട്രേഷൻ മുഖേന അവസരം ലഭിക്കും.
രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ വൈദ്യുത ബിൽ, ആധാർ കാർഡ്, അഡ്വാൻസ് തുകയായ 1180 രൂപ എന്നിവസഹിതം സ്പോട്ട് രജിസ്ട്രേഷനിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് അനെർട്ട് ജില്ലാ ഓഫീസ് 04972700051,9188119413, ഊർജമിത്ര കല്യാശേരി 7025981361, ഊർജമിത്ര അഴീക്കോട് 9604385661, ഊർജമിത്ര മട്ടന്നൂർ 9188592492, ഊർജമിത്ര പയ്യന്നൂർ 6238502900 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. പത്രസമ്മേളനത്തിൽ അനെർട്ട് ജില്ലാ എൻജിനിയർ കെ.മുഹമ്മദ് റാഷിദ്, ടെക്നിക്കൽ അസിസ്റ്റന്റ് ഇ.കെ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു