യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ ഷുഹൈബ് ഭവനപദ്ധതി ജില്ലയിലാകെ വ്യാപിപ്പിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചതായി ജില്ലാ പ്രസിഡൻറ് സുധീപ് ജയിംസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കൃപേഷ്-ശരത്ത് ലാൽ അനുസ്മരണവും ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബ്ലോക്ക് പ്രസിഡൻറ് ഫർസീൻ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. കമൽജിത്ത്, വിനീഷ് ചുള്ളിയാൻ, ഒ. കെ. പ്രസാദ്, ദിലീപ് മാത്യു, എ. കെ. രാജേഷ്, കെ. ടി. ഗംഗാധരൻ, ഉനൈസ് കോളയാട്, രോഹിത്ത് കണ്ണൻ, ആർ. കെ. നവീൻകുമാർ എന്നിവർ സംസാരിച്ചു.