• Home
  • kannur
  • പ​ടി​യൂ​രി​ൽ സി​ന്ത​റ്റി​ക്ക് പാ​ഡു​ക​ൾ പ​ടി​ക്ക് പു​റ​ത്തേ​ക്ക്
kannur

പ​ടി​യൂ​രി​ൽ സി​ന്ത​റ്റി​ക്ക് പാ​ഡു​ക​ൾ പ​ടി​ക്ക് പു​റ​ത്തേ​ക്ക്

ക​ണ്ണൂ​ർ: വ്യ​ത്യ​സ്ത വി​ല​യി​ലും ബ്രാ​ൻ​ഡു​ക​ളി​ലു​മാ​യി സി​ന്ത​റ്റി​ക്ക് സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ വി​പ​ണി കീ​ഴ​ട​ക്കു​മ്പോ​ൾ ഇ​വ​യോ​ട് വി​ട പ​റ​യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പ​ടി​യൂ​ർ -ക​ല്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.

ബ​ദ​ൽ ഉ​ത്പ​ന്ന​ങ്ങ​ളാ​യ ക്ലോ​ത്ത് പാ​ഡ്, മെ​ൻ​സ്ട്ര​ൽ ക​പ്പ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ച്ചാ​ണ് പ​ടി​യൂ​ർ -ക​ല്യാ​ട് സി​ന്ത​റ്റി​ക്ക് നാ​പ്കി​ൻ മു​ക്ത പ​ഞ്ചാ​യ​ത്താ​കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.
ആദ്യഘട്ടമായി കു​ടും​ബ​ശ്രീ, ഹ​രി​ത ക​ർ​മ സേ​ന, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, മ​ഹി​ളാ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വോ​ള​ണ്ടി​യ​ർ​മാ​ർ വീ​ടു​ക​ളി​ലെ​ത്തി​ ബോ​ധ​വ​ത്ക​രണം നടത്തും.

150 വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലെ സ്ത്രീ​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നാ​ലു ല​ക്ഷം രൂ​പ​യാ​ണ് പ​ഞ്ചാ​യ​ത്ത് നീ​ക്കി വ​ച്ചി​ട്ടു​ള്ള​ത്.പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പ​ടി​യൂ​ർ -ക​ല്യാ​ട് വ​നി​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലോ​ത്ത് പാ​ഡു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് ആ​ലോ​ച​ന.

Related posts

പോ​സ്റ്റ​ല്‍ മേ​ള​യ്ക്ക് നാ​ളെ തു​ട​ക്കം

Aswathi Kottiyoor

ജില്ലയില്‍ ഓക്സിജന്‍ സംവിധാനമുള്ള കിടക്കകൾ വര്‍ധിപ്പിക്കും; ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തും….

Aswathi Kottiyoor

പെരുമ്പാമ്പിനെ പിടികൂടി

Aswathi Kottiyoor
WordPress Image Lightbox