38.1 C
Iritty, IN
April 22, 2024
  • Home
  • kannur
  • പാ​ൽ​ച്ചു​രം-​ബോ​യ്സ് ടൗ​ൺ റോഡ് തകർച്ച; മ​ന്ത്രി റി​പ്പോ​ർ​ട്ട് തേടി
kannur

പാ​ൽ​ച്ചു​രം-​ബോ​യ്സ് ടൗ​ൺ റോഡ് തകർച്ച; മ​ന്ത്രി റി​പ്പോ​ർ​ട്ട് തേടി

കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​രം -ബോ​യ്‌​സ് ടൗ​ൺ റോ​ഡി​ൽ ഒ​രാ​ഴ്ച മു​ന്പ് ടാ​റിം​ഗ് ന​ട​ത്തി​യ ഭാ​ഗം ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്നു ക​ണ്ണൂ​ർ പൊ​തു​മ​രാ​മ​ത്ത് ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ബോ​യ്‌​സ് ടൗ​ൺ മു​ത​ൽ പാ​ൽ​ച്ചു​രം വ​രെ​യു​ള്ള അ​റ്റ​കു​റ്റപ്പ​ണി ന​ട​ത്തി​യ ഭാ​ഗം പ​രി​ശോ​ധി​ച്ചു. ടാ​ർ ഉ​റ​യ്ക്കു​ന്ന​തി​നു മു​ന്പേ അ​മി​തഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​യ​താ​കാം റോ​ഡ് ത​ക​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ത​ക​ർ​ന്ന സ്ഥ​ലം വീ​ണ്ടും ടാ​റിം​ഗ് ന​ട​ത്താ​ൻ ക​രാ​റു​കാ​ര​നോ​ട് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ക്വാ​ളി​റ്റി​ക​ൺ​ട്രോ​ൾ വി​ഭാ​ഗം അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ. ​പ്ര​വീ​ൺ പ​റ​ഞ്ഞു. പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് മ​ന്ത്രി​ക്കു സ​മ​ർ​പ്പി​ക്കും. പ്ര​വ​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​ണി​ക​ൾ ഇ​നി​യും പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. മു​ഴു​വ​ൻ പ്ര​വൃ​ത്തി​ക​ളും തീ​ർ​ന്ന​തി​നു​ശേ​ഷം വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ൽ ഭാ​രം ക​യ​റ്റി വ​രു​ന്ന ടോ​റ​സ് വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ചെ​ങ്ക​ൽ ലോ​റി​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നമി​ല്ല.

റോ​ഡ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ ശേ​ഷ​വും ത​ക​രാ​ൻ തു​ട​ങ്ങി​യാ​ൽ വീ​ണ്ടും ക​രാ​റു​കാ​ര​നെ കൊ​ണ്ട് ത​ന്നെ ടാ​റിം​ഗ് ന​ട​ത്തി​ക്കു​മെ​ന്നും ടോ​റ​സ് വാ​ഹ​ന​ങ്ങ​ൾ ഇ​തി​ലൂ​ടെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ജ​ന​കീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി റെ​ജി ക​ന്നു​കു​ഴി പ​റ​ഞ്ഞു. ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ അ​സി. എ​ൻ​ജി​നി​യ​ർ സി.​കെ പ്ര​സ​ന്ന, ക​ണ്ണൂ​ർ പൊ​തു​മ​രാ​മ​ത്ത് ഗു​ണ​നി​ല​വാ​ര നി​യ​ന്ത്ര​ണം സ​ബ് ഡി​വി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ ടി.വി.രേ​ഷ്മ,കേ​ര​ള റോ​ഡ് ബോ​ർ​ഡ് ഫ​ണ്ട് അ​സി. എ​ൻ​ജി​നി​യ​ർ പി. ​സ​ജി​ത്ത് എ​ന്നി​വ​രും പ​രി​ശോ​ധ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

ന​ഗ​ര​വ​ത്കര​ണ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ രൂ​ക്ഷ​മാ​കും

Aswathi Kottiyoor

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം പാ​ളു​ന്നു

Aswathi Kottiyoor

കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox