24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജില്ലാതല ആശുപത്രികളില്‍ സൗജന്യ സ്‌ട്രോക്ക് ചികിത്സ; 10 ജില്ലകളില്‍ യാഥാര്‍ത്ഥ്യമായി
Kerala

ജില്ലാതല ആശുപത്രികളില്‍ സൗജന്യ സ്‌ട്രോക്ക് ചികിത്സ; 10 ജില്ലകളില്‍ യാഥാര്‍ത്ഥ്യമായി

അധികദൂരം യാത്ര ചെയ്യാതെ അവരുടെ ജില്ലകളില്‍ തന്നെ സൗജന്യ സ്‌ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം 10 ജില്ലകളില്‍ യാഥാര്‍ത്ഥ്യമായതായി മന്ത്രി വീണാ ജോര്‍ജ്. ബാക്കിയുള്ള ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതോടെ പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള ജനറല്‍ ആശുപപത്രികളിലും സ്‌ട്രോക്ക് ചികിത്സ ലഭ്യമാക്കി വരുന്നു. കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആദ്യത്തെ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

രോഗിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. സ്‌ട്രോക്ക് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയന്യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് റിജോഷ്, മറ്റ് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് വിഭാഗം ജീവനക്കാര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായാണ് എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയില്‍ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ സ്‌ട്രോക്ക് ഐസിയു, ത്രോമ്പോലൈസിസ് ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ എന്നിവ ആരോഗ്യ വകുപ്പ് സജ്ജമാക്കി.

Related posts

പെ​യ്തൊ​ഴി​യാ​തെ ആ​ശ​ങ്ക; സം​സ്ഥാ​ന​ത്താ​കെ മ​ഴ ശ​ക്തം, തൃ​ശൂ​രി​ലും അ​വ​ധി

Aswathi Kottiyoor

തദ്ദേശ വോട്ടർ പട്ടികയിൽ 2.685 കോടി വോട്ടർമാർ; അനർഹരായ 8.76 ലക്ഷം പേരെ ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Aswathi Kottiyoor

പ​​​ത്രി​​​കാ സ​​​മ​​​ർ​​​പ്പ​​​ണം ഇ​​​ന്നു തു​​​ട​​​ങ്ങും

Aswathi Kottiyoor
WordPress Image Lightbox