നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം ഇന്നു തുടങ്ങും. ഓരോ നിയോജകമണ്ഡലത്തിലും നിശ്ചയിച്ചിട്ടുള്ള വരണാധികാരി മുൻപാകെ പത്രിക സമർപ്പിക്കാം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയപരിധി. 19 അവസാന തീയതി.
കോവിഡ് സാഹചര്യത്തിൽ പത്രിക സമർപ്പിക്കാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേരെ മാത്രമേ അനുവദിക്കൂ.
20ന് പത്രികകളുടെ സൂഷ്മപരിശോധന നടക്കും. 22നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.