24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • വയനാടൻ പ്രകൃതിസൗന്ദര്യം നുകർന്ന്‌ ആനവണ്ടിയിലൊരു യാത്ര.
kannur

വയനാടൻ പ്രകൃതിസൗന്ദര്യം നുകർന്ന്‌ ആനവണ്ടിയിലൊരു യാത്ര.

കോടമഞ്ഞ്‌ പുതഞ്ഞുനിൽക്കുന്ന ചുരംകയറി കാടിന്റെ വന്യതയും വശ്യതയും ആസ്വദിച്ച്‌ വയനാടൻ പ്രകൃതിസൗന്ദര്യം നുകർന്ന്‌ ആനവണ്ടിയിലൊരു യാത്ര. വാരാന്ത്യദിനത്തിലാണ്‌ കെഎസ്‌ആർടിസി കണ്ണൂരിൽനിന്ന്‌ വയനാട്ടിലേക്ക്‌ ഉല്ലാസയാത്ര ആരംഭിച്ചത്‌. ശനിയാഴ്‌ച ആദ്യയാത്രയിൽ കുട്ടികൾ ഉൾപ്പെടെ 49 പേർ ഉണ്ടായി. ബാണാസുര സാഗർ ഡാം, ടീ മ്യൂസിയം, പൂക്കോട്‌ തടാകം, ലക്കിടി ചങ്ങലമരം, ലക്കിടി വ്യൂ പോയിന്റ്‌ എന്നിവിടങ്ങളെല്ലാം കാണാം. ഒമിക്രോൺ വ്യാപനം‌ കാരണം മുടങ്ങിയ യാത്രയാണ്‌ വീണ്ടും കെഎസ്‌ആർടിസി ആരംഭിച്ചത്‌. കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ നടപ്പാക്കുന്ന യാത്ര രാവിലെ ആറിന്‌ കണ്ണൂരിൽനിന്ന്‌ തുടങ്ങി രാത്രി 10.30ന്‌ തിരിച്ചെത്തും. നാല്‌ നേരത്തെ ഭക്ഷണം ഉൾപ്പെടെ 1000 രൂപയാണ്‌ ഒരാൾക്ക്‌ ടിക്കറ്റ്‌ ചാർജ്‌. യാത്രയ്‌ക്ക്‌ ജനങ്ങളിൽനിന്ന്‌ നല്ല പ്രതികരണമാണ്‌. അതിനാൽ മൂന്നാറിലേക്കുള്ള യാത്ര സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്‌ അധികൃതർ.

Related posts

പ​നി​ക്കി​ട​ക്ക​യി​ൽ ക​ണ്ണൂ​ർ‌‌; പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ചി​കി​ത്സ തേ​ടി​യ​ത് 8435 പേ​ർ

Aswathi Kottiyoor

തലശ്ശേരി-ബാവലി റോഡിന്റെ പുനരുദ്ധാരണത്തിന് 2.5 കോടി രൂപ

Aswathi Kottiyoor

ഇ​ന്ന് 78 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍

Aswathi Kottiyoor
WordPress Image Lightbox