22.7 C
Iritty, IN
September 19, 2024
  • Home
  • kannur
  • കണ്ണൂര്‍ സ്വദേശിക്ക് പിഴ 1.33 ലക്ഷം
kannur

കണ്ണൂര്‍ സ്വദേശിക്ക് പിഴ 1.33 ലക്ഷം

ഒരുവര്‍ഷം അതിവേഗത്തില്‍ ചീറ്റിപ്പാഞ്ഞത് 89 തവണ; കണ്ണൂര്‍ സ്വദേശിക്ക് പിഴ 1.33 ലക്ഷം.
കോഴിക്കോട്: അതിവേഗത്തില്‍ വാഹനമോടിച്ചതിന് കണ്ണൂര്‍ സ്വദേശിയായ യുവാവില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിഴയീടാക്കിയത് 1,33,500 രൂപ.

കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയുടെ എസ്.യു.വി. കാറിനാണ് പിഴ ഈടാക്കിയത്. ഒരുവര്‍ഷം 89 തവണയാണ് ഈ വാഹനത്തിന്റെ അതിവേഗം കോഴിക്കോട് നോര്‍ത്ത് സോണിന്റെ ക്യാമറയില്‍ പതിഞ്ഞത്. 2022-ല്‍ ജനുവരി അഞ്ചിന് മാത്രം ഏഴുതവണ പിഴയീടാക്കി.

ഒരു പ്രാവശ്യം അതിവേഗത്തിന് പിഴയീടാക്കുന്നത് 1500 രൂപയാണ്. കഴിഞ്ഞദിവസം വാഹനം അപകടത്തില്‍പ്പെട്ടു. ഇന്‍ഷുര്‍ ചെയ്യുന്നതിനായി കമ്പനിയെ സമീപിച്ചപ്പോഴാണ് പിഴയെക്കുറിച്ച് അറിയുന്നത്.

പിഴ അടയ്ക്കാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനം ബ്ലാക്ലിസ്റ്റില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് ആര്‍.ടി.ഓഫീസില്‍ പിഴ അടയ്ക്കുകയായിരുന്നു.

ഇയാളുടെ വാഹനത്തിന്റെ അതിവേഗം ഏറ്റവും കൂടുതല്‍ ക്യാമറയില്‍ പതിഞ്ഞത് വാളയാര്‍-തൃശ്ശൂര്‍ റോഡിലാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.

Related posts

ഇ​ന്നുകൂ​ടി പ​ത്രി​ക സ​മ​ർ​പ്പി​ക്കാം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന നാ​ളെ , ഇ​ന്ന​ലെ ല​ഭി​ച്ച​ത് 27 പ​ത്രി​ക​ക​ള്‍

Aswathi Kottiyoor

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;​ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി പോ​ലീ​സ് രം​ഗ​ത്ത്.

Aswathi Kottiyoor

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാലക്ടറേറ്റ് മാർച്ചും ധർണ്ണയും………

Aswathi Kottiyoor
WordPress Image Lightbox