24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • അറിവിന്റെ വിജയവെട്ടമായി ‘ആദിശ്രീ പദ്ധതി’
kannur

അറിവിന്റെ വിജയവെട്ടമായി ‘ആദിശ്രീ പദ്ധതി’

സാക്ഷരതാ പരീക്ഷയിൽ നൂറുമേനി വിജയം നേടി ആറളം ഫാം ആദിവാസി ഊരുകൂട്ടങ്ങൾ. പരീക്ഷയെഴുതിയ 434 പേരും വിജയംകണ്ടു.

ജില്ലാ സാക്ഷരതാമിഷനും കുടുംബശ്രീ മിഷനും ഫാമിൽ നടപ്പാക്കിയ ‘ആദിശ്രീ’ പദ്ധതി ഇതോടെ അറിവിന്റെ ലോകത്തിലേക്കുള്ള വിജയവെട്ടമായിമാറി. ഇനി ആദിവാസി മേഖലയിലുള്ളവർ എഴുത്തിന്റെയും വായനയുടെയും ലോകത്തെത്തും.

പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി കെ രാധാകൃഷ്ണൻ വിതരണം ചെയ്തു. വിദ്യാഭ്യാസ നിലവാരം ഉയർത്തി ഓരോ പട്ടികവർഗ കുടുംബത്തിലും ഒരാൾക്ക് ജോലിയെത്തിക്കലാണ്‌ സർക്കാർ ലക്ഷ്യമെന്നും തുടർ വിദ്യാഭ്യാസത്തിന്‌ സ്‌കോളർഷിപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി.

ഫാമിൽ ലൈബ്രറി വ്യാപന മിഷൻ നേതൃത്വത്തിൽ വായനശാലകളും തുറക്കുന്നതോടെ വായനയ്‌ക്കും ഇടമൊരുങ്ങും.

Related posts

പ്രവാസികൾക്ക്‌ ഈടില്ലാതെ 5 ലക്ഷംവരെ വായ്‌പ

Aswathi Kottiyoor

വാണിയപ്പാറ പാറമട അപകടം; തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്

Aswathi Kottiyoor

ജില്ലയില്‍ ഇന്ന് 1838 പേര്‍ക്ക് കൂടി കൊവിഡ്; 1706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor
WordPress Image Lightbox