23.8 C
Iritty, IN
September 24, 2024
  • Home
  • Iritty
  • ഇരിട്ടി നഗരത്തെ ഇരുട്ടിലാക്കി സോളാർ ലൈറ്റുകളും ഹൈമറ്റ്സ് ലൈറ്റുകളും കണ്ണടച്ചു – പിന്നിൽ നടന്ന അഴിമതി പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തം
Iritty

ഇരിട്ടി നഗരത്തെ ഇരുട്ടിലാക്കി സോളാർ ലൈറ്റുകളും ഹൈമറ്റ്സ് ലൈറ്റുകളും കണ്ണടച്ചു – പിന്നിൽ നടന്ന അഴിമതി പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തം

ഇരിട്ടി: ഇരിട്ടി നഗരസഭ സ്ഥാപിച്ച ഹൈമറ്റ്സ് ലൈറ്റുകളും കെ എസ് ടി പി റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളാർ ലൈറ്റുകളും കണ്ണടച്ചതോടെ ഇരിട്ടി നഗരം ഇരുട്ടിലായി. യാതൊരു ഗുണമേന്മയും ഇല്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് സ്ഥാപിച്ച ഇത്തരം ലൈറ്റുകൾ സ്ഥാപിച്ചതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിവിധ കോണുകളിൽ നിന്നും ആരോപണമുയരുന്നത്. നിരവധി തവണ ഇതുസംബന്ധിച്ച പരാതികൾ വേണ്ടപ്പെട്ടവർക്ക് നൽകിയിട്ടും ഇവ പ്രവർത്തനക്ഷമമാകാനുള്ള യാതൊരുവിധ നടപടിയും നഗരസഭാ അധികൃതരിൽ നിന്നോ കെ എസ് ടി പി അധികാരികളിൽ നിന്നോ ഉണ്ടാകുന്നില്ലെന്നതും സംശയത്തിനിടയാക്കുകയാണ്.
ഇരിട്ടി പഴയ സ്റ്റാന്റ്, പുതിയ സ്റ്റാൻഡ്, മേലേ സ്റ്റാന്റ്, പയഞ്ചേരി മുക്ക് എന്നിവിടങ്ങളിലാണ് നഗരസഭ ലക്ഷങ്ങൾ മുടക്കി ഹൈമാസ്റ്റസ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവയെല്ലാം കണ്ണടച്ചിട്ടു മാസങ്ങളായെങ്കിലും നഗരസഭ തിരിഞ്ഞു നോക്കാത്ത അവസ്‌ഥതയാണ്.
തലശ്ശേരി – വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളാർ വഴിവിളക്കുകളുടെ കാര്യത്തിലും ഇതേ അവസ്ഥ

Related posts

മലയോരത്തെ കായിക താരങ്ങളെ കണ്ടെത്താനുള്ള സെലക്ഷൻ ട്രയൽ തിങ്കളാഴ്ച

Aswathi Kottiyoor

16-കാരിയെ പീഡിപ്പിച്ച കേസിൽ മണക്കടവ് സ്വദേശിക്ക്‌ കഠിനതടവ്

Aswathi Kottiyoor

അശ്വിനികുമാർ ബലിദാന ദിനം – പുഷ്പാർച്ചനയും പൊതുയോഗവും നടത്തി

Aswathi Kottiyoor
WordPress Image Lightbox