27.8 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • പൊലീസുകാർക്ക് വീട്ടിലെ വിശേഷദിവസങ്ങളിൽ ഇനി അവധി; റജിസ്റ്റർ സൂക്ഷിക്കും
Thiruvanandapuram Uncategorized

പൊലീസുകാർക്ക് വീട്ടിലെ വിശേഷദിവസങ്ങളിൽ ഇനി അവധി; റജിസ്റ്റർ സൂക്ഷിക്കും

തിരുവനന്തപുരം∙ പൊലീസുകാർക്കു വീട്ടിലെ വിശേഷദിവസങ്ങളിൽ അവധി ഉറപ്പാക്കാൻ ആ ദിവസങ്ങൾ ഏതൊക്കെ എന്നതിന്റെ റജിസ്റ്റർ സ്റ്റേഷനിൽ സൂക്ഷിക്കും. കണ്ണൂർ റേഞ്ചിൽ പെടുന്ന ജില്ലകളിലാണ് ആദ്യം നടപ്പാക്കുന്നത്. റേഞ്ച് ഡിഐജി രാഹുൽ.ആർ.നായർ ഇതു സംബന്ധിച്ച സർക്കുലർ എല്ലാ സ്റ്റേഷനുകളിലും നൽകി. സംസ്ഥാനത്താകെ തുടർന്നു നടപ്പാക്കാനാണു പദ്ധതി.

പൊലീസുദ്യോഗസ്ഥരുടെ ജന്മദിനം, കുട്ടികളുടെ ജന്മദിനം, ഭർത്താവ് / ഭാര്യയുടെ ജന്മദിനം, വിവാഹവാർഷികം എന്നീ ദിവസങ്ങളിൽ അവധി ആവശ്യപ്പെടുമ്പോൾ ഒഴിച്ചുകൂടാനാകാത്ത സംഭവങ്ങളില്ലെങ്കിൽ അവധി ഉറപ്പായും അനുവദിക്കണമെന്നാണ് നിർദേശം. പൊലീസ് ഉദ്യോഗസ്ഥർ അവരുടെ വീട്ടിലെ ഇത്രയും വിശേഷ ദിനങ്ങൾ പ്രത്യേക ഫോമിൽ പൂരിപ്പിച്ച് സ്റ്റേഷൻ ചുമതലയുള്ള ഓഫിസർക്കു കൈമാറണം. സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ ഈ റജിസ്റ്റർ ഡിവൈഎസ്പി സൂക്ഷിക്കണം. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇതു നടപ്പാക്കിയെന്നുറപ്പുവരുത്താൻ എസ്പിയും ഡിവൈഎസ്പിയും പരിശോധിക്കുകയും വേണം.

പൊലീസുദ്യോഗസ്ഥരുടെ മികച്ച പ്രവർത്തനങ്ങളെ ഉടൻ തന്നെ രേഖാമൂലം അഭിനന്ദിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കോ ആശ്രിതരായ കുടുംബാംഗങ്ങൾക്കോ വൈദ്യ സഹായം ആവശ്യമുണ്ടെങ്കിൽ മേലുദ്യോഗസ്ഥർ മാനുഷിക പരിഗണനയോടെ ഇതു ലഭ്യമാക്കണം. അർഹിക്കുന്ന പരിഗണന ലഭിക്കേണ്ട ഇത്തരം അഭ്യർഥനകൾ പൊലീസ് ആസ്ഥാനത്തും ജില്ലാ പൊലീസ് ആസ്ഥാനത്തെ വെൽഫെയർ ബ്യൂറോകൾക്കും ലഭ്യമാക്കി താമസം കൂടാതെ സഹായം വാങ്ങി നൽകണം. പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യശേഷി വർധിപ്പിക്കണമെങ്കിൽ അവരുടെ മാനസിക നില കൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അതിനു മേലുദ്യോഗസ്ഥർ പിന്തുണ നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

Related posts

വാങ്കെഡെയിൽ ഇനി ധോണിക്കൊരു സീറ്റ്; ലോകകപ്പ് സിക്‌സറിന് മുംബൈയുടെ ആദരം

Aswathi Kottiyoor

ഇന്ധന സെസ്; സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍.*

Aswathi Kottiyoor

വീട്ടിൽ അനധികൃതമായി സൂക്ഷിച്ചത് 17 ലിറ്റർ വിദേശമദ്യം; മാലം സുരേഷ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox