• Home
  • National
  • എണ്ണക്കമ്പനികള്‍ മണ്ണെണ്ണ വില വര്‍ധിപ്പിച്ചു
National

എണ്ണക്കമ്പനികള്‍ മണ്ണെണ്ണ വില വര്‍ധിപ്പിച്ചു

മണ്ണെണ്ണ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് ആറ് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതേടെ റേഷന്‍കട വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 59 രൂപയായി ഉയര്‍ന്നു. ജനുവരി മാസം ലിറ്ററിന് 53 രൂപയായിരുന്നു മണ്ണെണ്ണയുടെ വില.

ഇന്ന് മുതല്‍ പുതുക്കിയ വില നിശ്ചയിച്ചാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടല്‍ നടത്താന്‍ സാധിക്കും.സിവില്‍ സപ്ലൈസ് വകുപ്പ് ഇതിനകം തന്നെ മണ്ണെണ്ണ സംഭരിക്കുകയും റേഷന്‍ കടകളില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.മാര്‍ച്ച് മാസം വരെയുള്ള മണ്ണെണ്ണ 47 രൂപ നിരക്കിലാണ് സംസ്ഥാനം വാങ്ങിയത്.അതിനാല്‍ തന്നെ ജനുവരി മാസത്തിലെ വിലയ്ക്ക് തന്നെ വില്‍ക്കാനാകും.ഇക്കാര്യത്തില്‍ ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായില്ലെങ്കില്‍ അധിക വില ജനങ്ങള്‍ നല്‍കേണ്ടിവരും.

Related posts

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ വര്‍ധന; ഇന്നും വില കുതിച്ചുയര്‍ന്ന് പുതിയ ഉയരത്തി

Aswathi Kottiyoor

സെന്‍സെക്‌സ് 389 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 16,800നരികെ

Aswathi Kottiyoor

ആശങ്ക! കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍………..

admin
WordPress Image Lightbox