അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് കൂടുതൽ ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. തുറസായ സ്ഥലങ്ങളിൽ 1,000 പേർ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്ക് അനുമതി നൽകി. 500 പേർ വരെ പങ്കെടുക്കുന്ന യോഗങ്ങൾ ഹാളിനുള്ളിൽ നടത്താം.
അതേസമയം, റോഡ് ഷോകൾക്കും സൈക്കിൾ റാലികൾക്കും നിരോധനം തുടരും. ഫെബ്രുവരി 11 വരെയാണ് നിരോധനം നീട്ടിയത്. വീടുകൾ കയറിയുള്ള പ്രചാരണത്തിൽ 20 പേർക്ക് വരെ പങ്കെടുക്കാമെന്നും കമ്മീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൂടുതൽ ഇളവുകൾ നൽകണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പ്രചരണം സാധ്യമാകുന്നില്ല എന്ന പ്രാദേശിക പാർട്ടികളുടെ പരാതിയും തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചു.