• Home
  • Kerala
  • നി​ര​ക്ക് വ​ർ​ധ​ന വൈ​കു​ന്നു; സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കി​ലേ​ക്ക്
Kerala

നി​ര​ക്ക് വ​ർ​ധ​ന വൈ​കു​ന്നു; സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കി​ലേ​ക്ക്

നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കി​ലേ​ക്ക് നീ​ങ്ങു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​ർ അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ൽ പ​ണി​മു​ട​ക്കു​മെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​റി​യി​ച്ചു.

മി​നി​മം ചാ​ർ​ജ് 12 രൂ​പ​യാ​ക്ക​ണം, ടാ​ക്സ് ഇ​ള​വ് ന​ൽ​ക​ണം, വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​രി​ന് മു​ന്നി​ൽ വ​ച്ചി​രു​ന്നു. ബ​സ് ചാ​ർ​ജ് വ​ർ​ധ​ന അ​നി​വാ​ര്യ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ സ​മ്മ​തി​ച്ചു​വെ​ങ്കി​ലും തീ​രു​മാ​നം അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പി​ച്ചാ​ണ് ബ​സു​ട​മ​ക​ൾ സ​മ​ര​ത്തി​ലേ​ക്ക് പോ​കു​ന്ന​ത്.

ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഡി​സം​ബ​ർ മൂ​ന്നാം വാ​രം സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ തി​ര​ക്കും സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലും പ​രി​ഗ​ണി​ച്ച് മാ​റ്റു​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​ങ്ങ​ൾ ഉ​ട​ൻ അം​ഗീ​ക​രി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​ന്ന് ബ​സു​ട​മ​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​ത്.

Related posts

പ്രതിരോധം തീർത്ത്‌ ഉക്രയ്‌ൻ ; കനത്ത ആള്‍നാശം ; ഉക്രയ്നിലേക്ക് ആയുധപ്രവാഹം

Aswathi Kottiyoor

അമ്പായത്തോട് യു .പി സ്കൂളിൽ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.*

Aswathi Kottiyoor

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വാഹന തട്ടിപ്പ് വ്യാപകമാകുന്നു.

Aswathi Kottiyoor
WordPress Image Lightbox