24.2 C
Iritty, IN
October 6, 2024
  • Home
  • Kanichar
  • പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് നില്‍പ്പ് സമരം നടത്തി
Kanichar

പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് നില്‍പ്പ് സമരം നടത്തി

കണിച്ചാര്‍: കണിച്ചാര്‍ പഞ്ചായത്ത് ബസ് സ്റ്റാന്റിനോടുള്ള ഭരണ സമിതിയുടെ അവഗണനക്കെതിരെയും,കണിച്ചാര്‍ ടൗണിലെ കേടായ ഹൈമാസ് ലൈറ്റുകള്‍ നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത ഭരണ സമിതിക്കെതിരെയും,പഞ്ചായത്ത് ഭരണത്തിലെ കെടുകാര്യസ്ഥതയ്ക്ക് എതിരെയുമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണിച്ചാര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നില്‍പു സമരം നടത്തിയത്. കണിച്ചാര്‍ ടൗണില്‍ പ്രകടനം നടത്തിയതിനു ശേഷമാണ് നില്‍പ്പു സമരം ആരംഭിച്ചത്.സമരം ഡിസിസി ജനറല്‍ സെക്രട്ടറി ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു.കണിച്ചാര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മൈക്കിള്‍ ടി മാലത്ത് അധ്യക്ഷത വഹിച്ചു.പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത്,പഞ്ചായത്തംഗങ്ങളായ ജോജന്‍ എടത്താഴെ, ലിസമ്മ മംഗലത്തില്‍, ജിഷ സജി, സുനി ജെസ്റ്റിന്‍, സുരേഖ സജി,ഈശ്വര പ്രസാദ് എന്നിവര്‍ സംസാരിച്ചു.

Related posts

കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അപകീർത്തികരമായ പ്രചരണം;പോലീസിൽ പരാതി നല്കി

Aswathi Kottiyoor

മഠപ്പുരച്ചാൽ വായനശാല & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aswathi Kottiyoor

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി……….

Aswathi Kottiyoor
WordPress Image Lightbox