24.9 C
Iritty, IN
October 5, 2024
  • Home
  • Thalassery
  • തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ്പായി മാർ ജോസഫ് പാംപ്ലാനി നിയമിതനായി
Thalassery

തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ്പായി മാർ ജോസഫ് പാംപ്ലാനി നിയമിതനായി

തലശ്ശേരി അതിരൂപതയ്ക്ക് പുതിയ ഇടയൻ. തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ്പായി മാർ ജോസഫ് പാംപ്ലാനി നിയമിതനായി. ജനുവരി 7 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു കൊണ്ടിരുന്ന സിനഡിലാണു തെരഞ്ഞെടുപ്പു നടന്നത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നു റോമൻ സമയം ഉച്ചയ്ക്ക് 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 4.30ന് കാക്കനാട് സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണു പ്രഖ്യാപനം നടത്തിയത്. അറിയിപ്പിനു ശേഷം മാർ ആലഞ്ചേരിയും

തലശ്ശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടും പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്തും മാർ ജോസഫ് പാംപ്ലാനിയെ പൊന്നാട അണിയിച്ചും ബൊക്കെ നല്കിയും അനുമോദിച്ചു. സിറോമലബാർ സഭാ സിനഡിൽ പങ്കെടുക്കുന്ന പിതാക്കന്മാരും വൈദികരും സിസ്റ്റേഴ്സും അൽമായരും ചടങ്ങിൽ സന്നിഹിതരായിരുന്നു

Related posts

തലശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം; 7 പേര്‍ കസ്റ്റഡിയില്‍*

Aswathi Kottiyoor

കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തിൽ കീരിടമണിഞ്ഞ് മാനന്തവാടി രൂപത

Aswathi Kottiyoor

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox