24.8 C
Iritty, IN
September 23, 2023
  • Home
  • Peravoor
  • യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് പ്രഖ്യാപനവും ജനറൽ ബോഡി യോഗവും
Peravoor

യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് പ്രഖ്യാപനവും ജനറൽ ബോഡി യോഗവും

പേരാവൂർ:ചേമ്പർ ഓഫ് പേരാവൂരും സംസ്ഥാനത്തെ വിവിധ വ്യാപാര സംഘടനകളും ചേർന്ന് രൂപവത്ക്കരിച്ച യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ(യു.എം.സി) പേരാവൂർ യൂണിറ്റ് പ്രഖ്യാപനവും ജനറൽ ബോഡി യോഗവും ഞായറാഴ്ച പേരാവൂരിൽ നടക്കും.വൈകിട്ട് മൂന്നിന് ബേലീഫ് ഓഡിറ്റോറിയത്തിൽ യു.എം.സി. സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ആലിക്കുട്ടി ഹാജി മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന ട്രഷറർ ടി.എഫ്.സെബാസ്റ്റ്യൻ അംഗങ്ങളുടെ ഗ്രൂപ്പ് ഇൻഷുറൻസ് ഉദ്ഘാടനം നിർവഹിക്കും.

ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന യു.എം.സിയുടെ കുടുംബമേള ,കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ നിർദ്ദേശാനുസരണം  മാറ്റിവെച്ചതായും സംഘാടകർ പറഞ്ഞു.

പത്രസമ്മേളനത്തിൽ യു.എം.സി.കണ്ണൂർ ജില്ലാ കോ-ഓർഡിനേറ്റർ ഷിനോജ് നരിതൂക്കിൽ,പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ,ജനറൽ സെക്രട്ടറി വി.കെ.വിനേശൻ,ഭാരവാഹികളായ ബേബി പാറക്കൽ,വി.കെ.രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Related posts

പേരാവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രതാ സംഗമം സംഘടിപ്പിച്ചു

𝓐𝓷𝓾 𝓴 𝓳

കെ.വി.വി.ഇ.എസ് പേരാവൂർ; കെ.കെ. രാമചന്ദ്രൻ പ്രസിഡന്റ്, പി. പുരുഷോത്തമൻ സെക്രട്ടറി –

പത്താം തവണയും സാ​ന്ത്വ​നം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox