22.7 C
Iritty, IN
September 19, 2024
  • Home
  • Iritty
  • കൊവിഡ് രോഗികൾ പെരുകുന്നു – ഇരിട്ടി മേഖലയിലെ ആരോഗ്യ വകുപ്പിന്റെ ആർ ടി പി സി ആർ കേന്ദ്രങ്ങൾ അടഞ്ഞുതന്നെ
Iritty

കൊവിഡ് രോഗികൾ പെരുകുന്നു – ഇരിട്ടി മേഖലയിലെ ആരോഗ്യ വകുപ്പിന്റെ ആർ ടി പി സി ആർ കേന്ദ്രങ്ങൾ അടഞ്ഞുതന്നെ

ഇരിട്ടി: നാടെങ്ങും കൊവിഡ് രോഗികൾ പെരുകുമ്പോഴും അടച്ചിട്ട ആരോഗ്യവകുപ്പിന്റെ ആർടിപിസിആർ പരിശോധനാ കേന്ദ്രങ്ങൾ പുനരാരംഭിക്കാതെ അധികൃതർ. രോഗവ്യാപനം കുറഞ്ഞതോടെ ഇരിട്ടി മേഖലയിലെ സ്ഥിരം ആർ ടി പി സി ആർ കേന്ദ്രങ്ങളായി പ്രവർത്തിച്ചു വന്നിരുന്ന ഇരിട്ടി താലൂക്ക് ആശുപത്രി, കിളിയന്തറ ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലെ സംവിധാനങ്ങൾ നിർത്തി വെച്ചിരുന്നു. മേഖലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സ്ഥിരമായി ആർടിപിസിആർ ക്യാംപുകളും സംഘടിപ്പിച്ചിരുന്നു. 3 മാസം മുൻപ് പൂട്ടിയ ഇവയൊന്നും രോഗവ്യാപനത്തോത് ഉയർന്നെങ്കിലും വീണ്ടും പ്രവർത്തിപ്പിക്കാനുള്ള യാതൊരു നടപടിയും ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പത്തൊൻപത് മാസത്തോളം പ്രവർത്തിച്ചുവന്ന കേന്ദ്രത്തിൽ 23435 ആർടിപിസിആർ പരിശോധനയും 16398 ആന്റിജൻ പരിശോധനയും നടത്തിയതായാണ് കണക്ക്. കിളിയന്തറ ചെക്ക് പോസ്റ്റിൽ എട്ട് മാസംകൊണ്ട് 15632 ആർടിപിസിആർ പരിശോധനയും 17061 ആന്റിജൻ പരിശോധനയും നടന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി 7024 ആന്റിജൻ പരിശോധനയും നടന്നു. ആകെ 79550 കോവിഡ് നിർണയ പരിശോധനകളാണു മേഖലയിൽ സർക്കാർ സംവിധാനത്തിലൂടെ നടത്തിയതായി കണക്കാക്കുന്നത്.
എന്നാൽ കേരള – കർണാടക അതിർത്തിയെന്ന പരിഗണന നൽകി കിളിയന്തറയിലുള്ള ആർടിപിസിആർ പരിശോധന കേന്ദ്രം എങ്കിലും നിലനിർത്തണമെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്നും ആവശ്യം ഉയർന്നെങ്കിലും ആരോഗ്യ വകുപ്പ് പരിഗണിച്ചില്ല. കേരളത്തിൽ നിന്നു കർണാടകയിലേക്കു പോകാൻ ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാണ്. മേഖലയിൽ എവിടെയും ആരോഗ്യ വകുപ്പിന്റെ പരിശോധന സൗകര്യം ഇല്ലാത്തതിനാൽ പണം മുടക്കി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് അന്തർ സംസഥാന യാത്രക്കാർ. മുൻപ് സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 നു മുകളിൽ എത്തിയപ്പോഴാണു മേഖലയിൽ താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ചു ഉൾപ്പെടെ ആർടിപിസിആർ പരിശോധന സൗകര്യം ഏർപ്പെടുത്തിയത്. 3 -ാം തരംഗം ശക്തമാകാൻ തുടങ്ങിയിട്ടും താലൂക്ക് ആശുപത്രിയിലെയും കിളിയന്തറ ചെക്ക് പോസ്റ്റിലെയും ആർടിപിസിആർ പരിശോധന കേന്ദ്രങ്ങൾ പുനരാരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.

Related posts

ആധാരംഎഴുത്ത് അസോസിയേഷൻ സമ്മേളനം

Aswathi Kottiyoor

പൈതൃക സംരക്ഷകരെ കാത്ത് ഇ​രി​ട്ടി പ​ഴ​യ​പാ​ലം

Aswathi Kottiyoor

പ​ഴ​ശി ക​നാ​ലി​ൽ 21 മു​ത​ൽ 25 വ​രെ വെ​ള്ളം തു​റ​ന്നു​വി​ട്ട് പ​രി​ശോ​ധ​ന; ജാ​ഗ്ര​ത വേ​ണം

Aswathi Kottiyoor
WordPress Image Lightbox