23.8 C
Iritty, IN
September 29, 2024
  • Home
  • Kerala
  • സംസ്ഥാനത്തെ വ്യാപക റെയ്‌ഡിൽ അറസ്റ്റിലായത് 13032 ഗുണ്ടകൾ
Kerala

സംസ്ഥാനത്തെ വ്യാപക റെയ്‌ഡിൽ അറസ്റ്റിലായത് 13032 ഗുണ്ടകൾ

സംസ്ഥാനത്തെ വ്യാപക റെയ്‌ഡിൽ അറസ്റ്റിലായത് 13032 ഗുണ്ടകൾ. ഗുണ്ടാ നിയമപ്രകാരം 250 പേർക്കെതിരെ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി 9 വരെയുള്ള കണക്കാണിത്. റെയ്‌ഡ്‌ നടത്തിയത് 16680 സ്ഥലങ്ങളിലാണ്. അതിൽ ഏറ്റവും കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയത് തിരുവനന്തപുരം റൂറലിൽ 1506 പേർക്കെതിരെയാണ്.ആലപ്പുഴയില്‍ 1322 പേരും കൊല്ലം സിറ്റിയില്‍ 1054 പേരും പാലക്കാട് 1023 പേരും കാസര്‍ഗോഡ് 1020 പേരും പിടിയിലായി. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലില്‍ നിന്നാണ്. 1103 എണ്ണം.5,987 മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 61 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു. ഗുണ്ടകള്‍ക്കെതിരെ നടത്തിവരുന്ന റെയ്ഡുകള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി.

Related posts

തൊഴിലില്ലായ്മ രൂക്ഷമായിട്ടും രാജ്യത്ത്ഒഴിഞ്ഞുകിടക്കുന്നത് 10 ലക്ഷം തസ്തിക: മുഖ്യമന്ത്രി

Aswathi Kottiyoor

മംഗളൂരു കെഎസ്‌ആർടിസി സര്‍വ്വീസ് നവംബർ ഒന്നു മുതൽ; മലയോരത്തെ സർവ്വീസുകൾ നാളെ മുതൽ പുനരാരംഭിക്കും⭕🔰

Aswathi Kottiyoor

കൊങ്കണ്‍ പാതയില്‍ മോഷണം തുടര്‍ക്കഥയാകുന്നു; യാത്രക്കാർ സൂക്ഷിക്കുക –

Aswathi Kottiyoor
WordPress Image Lightbox