• Home
  • kannur
  • കല്യാണങ്ങളിൽ ഹരിതചട്ടം നിർബന്ധമാക്കി
kannur

കല്യാണങ്ങളിൽ ഹരിതചട്ടം നിർബന്ധമാക്കി

പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ-ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധന കാമ്പയിനിന്റെ ഭാഗമായി പെരളശേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടക്കുന്ന എല്ലാ കല്യാണങ്ങളിലും അനുബന്ധ ചടങ്ങുകളിലും ഹരിത പെരുമാറ്റ ചട്ടം നിർബന്ധമാക്കി. ഡിസ്‌പോസിബിൾ പ്ലേറ്റ്, പേപ്പർ ഗ്ലാസ്, നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ, നിരോധിത ഫ്‌ളക്‌സ്, ബാനറുകൾ തുടങ്ങിയവ ഉപയോഗിക്കരുത്. ഹരിത ചട്ടം പാലിക്കാത്തവർക്ക് രജിസ്‌ട്രേഷൻ അനുവദിക്കില്ല. പഞ്ചായത്ത് പരിധിയിൽ നടക്കുന്ന കല്യാണങ്ങൾ വാർഡ് അംഗത്തെ മുൻകൂട്ടി അറിയിക്കണം. കല്യാണം നടത്തുമ്പോൾ പാലിക്കേണ്ട ഹരിത ചട്ടങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ കത്ത് വീട്ടുടമസ്ഥന് നൽകും. വാർഡ് അംഗം, ആശാ വർക്കർ, ഹരിത കർമ്മ സേന അംഗം, വാർഡ് ശുചിത്വ സമിതി കൺവീനർ തുടങ്ങിയവരടങ്ങിയ വാർഡ് തല കമ്മിറ്റി പരിശോധന നടത്തും. നിരോധിത വസ്തുക്കൾ ഉപയോഗിച്ചുവെന്ന് തെളിഞ്ഞാൽ കല്യാണം രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ല. കാവുകളിലും അമ്പലങ്ങളിലും പള്ളികളിലും മറ്റു പൊതു പരിപാടികളിലും ഹരിത പെരുമാറ്റ ചട്ടം നിർബന്ധമാക്കി. ഉത്സവങ്ങൾ ഹരിതോത്സവങ്ങളായി നടത്തും. ഇതിനായി ഓരോ ആരാധനാലയങ്ങൾക്കും പ്രത്യേക കത്ത് നൽകുന്ന നടപടി ആരംഭിച്ചു.

Related posts

നഴ്സിങ് പി.ജി. അലോട്ട്മെന്റ് രണ്ടിന്.

Aswathi Kottiyoor

*കണ്ണൂർ ജില്ലയില്‍ 434 പേര്‍ക്ക് കൂടി കൊവിഡ്*

Aswathi Kottiyoor

എട്ടുവയസ്സുകാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ഷൂ വിസിൽ നീക്കി………..

Aswathi Kottiyoor
WordPress Image Lightbox