24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • മാ​വോ​യി​സ്റ്റ് നേ​താ​വ് സാ​വി​ത്രി​യു​മാ​യി തെ​ളി​വെ​ടു​പ്പ് നടത്തി
kannur

മാ​വോ​യി​സ്റ്റ് നേ​താ​വ് സാ​വി​ത്രി​യു​മാ​യി തെ​ളി​വെ​ടു​പ്പ് നടത്തി

കൊ​ട്ടി​യൂ​ർ: മാ​വോ​വാ​ദി ക​ബ​നീ​ദ​ളം വി​ഭാ​ഗം നേ​താ​വ് സാ​വി​ത്രി എ​ന്ന ര​ജി​ത​യെ (33) അ​മ്പാ​യ​ത്തോ​ട്, രാ​മ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പേ​രാ​വൂ​ർ ഡി​വൈ​എ​സ്പി എ.​വി.​ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

അ​മ്പാ​യ​ത്തോ​ട്ടി​ൽ ര​ണ്ടാ​മ​ത് ന​ട​ത്തി​യ സാ​യു​ധ പ്ര​ക​ട​നം, രാ​മ​ച്ചി​യി​ൽ ര​ണ്ടു​ത​വ​ണ വീ​ടു​ക​യ​റി​യ സം​ഭ​വം തുടങ്ങിയ കേ​സു​ക​ളി​ലാ​ണ് സാ​വി​ത്രി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് അ​മ്പാ​യ​ത്തോ​ട്ടി​ൽ എ​ത്തി​ച്ച​ത്. അ​മ്പാ​യ​ത്തോ​ട്ടി​ലെ താ​ഴെ പാ​ൽ​ച്ചു​രം റോ​ഡി​ലാ​യി​രു​ന്നു ആ​ദ്യം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. സാ​യു​ധ പ്ര​ക​ട​ന​ത്തി​നാ​യി സാവിത്രിയടങ്ങുന്ന മാവോയിസ്റ്റ് സംഘം വ​ന്ന വ​ഴി, പോ​സ്റ്റ​ർ പ​തി​ച്ച സ്ഥ​ല​ങ്ങ​ൾ, സാ​യു​ധ പ്ര​ക​ട​നം ന​ട​ത്തി​യ ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു.

സാ​വി​ത്രി​യെ വാ​ഹ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കാ​തെ​യാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. അ​മ്പാ​യ​ത്തോ​ട്ടി​ൽ സാ​യു​ധ പ്ര​ക​ട​നം ന​ട​ത്തി​
യ സം​ഘ​ത്തി​ൽ സാ​വി​ത്രി​യെ ക​ണ്ട പ്ര​ദേ​ശ​വാ​സി​യെ വി​ളി​ച്ചു​വ​രു​ത്തി​യും തെ​ളി​വെ​ടു​ത്തു.
തു​ട​ർ​ന്ന് രാ​മ​ച്ചി​യി​ലെ ര​ണ്ട് വീ​ടു​ക​ളി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വ​ൻ പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ സു​ര​ക്ഷ​യോ​ടെ​യാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. ജ​നു​വ​രി ഒ​ന്നു​വ​രെ​യാ​ണ് സാ​വി​ത്രി​യി​ലെ കോ​ട​തി പേ​രാ​വൂ​ർ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്.

Related posts

കോവിഡ്​ പ്രതിരോധ ഉൽപന്നങ്ങളിൽ വ്യാജനും അമിത വിലയും കർശന നടപടിയുമായി പൊലീസ്

Aswathi Kottiyoor

ഹൈമാസ്റ്റ് ലൈറ്റുകളുടെ പ്രവൃത്തി പൂർത്തിയാക്കാൻ നിർദേശം

Aswathi Kottiyoor

തലശേരി – എടക്കാട് പാലം പണി: 3 ട്രെയിൻ റദ്ദാക്കി, എട്ടെണ്ണത്തിന്‌ നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox