24.9 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനം; വ്യാപാരി പ്രതിനിധി യോഗം
Peravoor

ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനം; വ്യാപാരി പ്രതിനിധി യോഗം

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനം വ്യാപാരി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനം പേരാവൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് പേരാവൂര്‍ പഞ്ചായത്തിലെ വ്യാപാരി പ്രതിനിധികളുടെ യോഗം ചേര്‍ന്നത്. ജനുവരി ഒന്ന് മുതല്‍ ഒറ്റ തവണ പ്ലാസ്റ്റിക് നിര്‍മാണവും വില്പനയും ഉപയോഗവും നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി ശശീന്ദ്രന്‍ അറിയിച്ചു. ലംഘിക്കുന്നവര്‍ക്ക് എതിരെ പിഴ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് ഹാളില്‍ വ്യാപാരി പ്രതിനിധികളുടെ യോഗം വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് പി. പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി ടി. പി ശശീന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വ, സ്റ്റാന്റിംങ്ങ് കമ്മറ്റി അംഗങ്ങളായ എം ശൈലജ ടീച്ചര്‍, കെ. വി ശരത്ത്, കെ. വി ബാബു, വി. എം രഞ്ചുഷ, വ്യാപാരി പ്രതിനിധികളായ പി പുരുഷോത്തമന്‍, ടി. പി എസ്തപ്പാന്‍, ഷബി നന്ത്യത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

-ഡീസൽ – പാചക വാതക വില വർധനവിനെതിരെ സിപിഐ പ്രക്ഷോഭം. പേരാവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ

Aswathi Kottiyoor

മരിയ, കൃപ ഭവനുകളിൽ സഹായം എത്തിച്ചുനൽകി

Aswathi Kottiyoor

പേരാവൂരിൽ എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി ……….

Aswathi Kottiyoor
WordPress Image Lightbox