24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ഥിരപ്പെടുത്തണം
kannur

സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ഥിരപ്പെടുത്തണം

വർഷങ്ങളായി വിവിധ പ്രോജക്ടുകൾക്ക് കീഴിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ പൊതുവിദ്യാലയങ്ങളിൽ തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ)ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ശിക്ഷക് സദനിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രകാശൻ നന്ദാലൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി വി നിഷ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി വി സജിൻകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സി സി വിനോദ്, സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകൻ, രമേശൻ കടൂർ, കെ സുരേന്ദ്രൻ, കെ കെ വിനോദൻ, എൻ എസ് ധന്യ, വി പ്രസാദ്, ടി ജെ ജൂലിയാന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി കെ സുരേഷ് (പ്രസിഡന്റ്‌), വി വി നിഷ (സെക്രട്ടറി), കെ പ്രവിന (ട്രഷറർ).

Related posts

കണ്ണൂർ ജില്ലയില്‍ 944 പേര്‍ക്ക് കൂടി കൊവിഡ്: 935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

സില്‍വര്‍ ലൈന്‍ കല്ലിടല്‍; കണ്ണൂരില്‍ പ്രതിഷേധം തുടരുന്നു*

Aswathi Kottiyoor

കിലോവിന് 112 രൂപ: കശുവണ്ടി കർഷകർക്ക് ഇക്കുറിയും തിരിച്ചടി

Aswathi Kottiyoor
WordPress Image Lightbox