27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോവിഡ്‌ നിയന്ത്രണങ്ങൾ മാറിയതോടെ റോഡപകടങ്ങളും കൂടുന്നു
Kerala

കോവിഡ്‌ നിയന്ത്രണങ്ങൾ മാറിയതോടെ റോഡപകടങ്ങളും കൂടുന്നു

കോവിഡ്‌ നിയന്ത്രണങ്ങൾ മാറിയതോടെ റോഡപകടങ്ങളും കൂടുകയാണ്‌. റോഡിലിറങ്ങുന്ന വാഹനങ്ങൾ പെരുകിയെന്നത്‌ അമിത വേഗത്തിൽ പായുന്ന സ്വകാര്യ ബസ്സുകൾ പരിഗണിക്കുന്നേയില്ല. നടുറോഡിൽ ബസ്‌ നിർത്തിയിട്ട്‌ ഡ്രൈവർ ഇറങ്ങിപ്പോയ സംഭവമുണ്ടായത്‌ നമ്മുടെ ജില്ലയിലാണ്‌. തൊട്ടുമുമ്പിലെ ബസ്സിനെ മറികടക്കാനുള്ള കണ്ടക്ടറുടെ നിർബന്ധം സഹിക്കവയ്യാതെ ‘ആയുധം വച്ച്‌ കീഴടങ്ങുന്നത്‌’ പോലെയാണ്‌ ഡ്രൈവർ ഇറങ്ങിപ്പോയത്‌. നടുറോഡിൽ നിർത്തിയിട്ട ബസ്‌ പിന്നീട്‌ പൊലീസ്‌ എത്തിയാണ്‌ മാറ്റിയത്‌. ബസ്സിനകത്തും പുറത്തുമുള്ള ആളുകളെ സമ്മർദ്ദത്തിലാക്കിയുള്ള ഈ ഓട്ടം എന്തിന്‌ വേണ്ടിയെന്ന ചർച്ചയാണ്‌ നടക്കേണ്ടത്‌.
തുടർക്കഥയാവുന്ന റോഡപകടങ്ങൾക്ക്‌ അറുതിവേണമെന്നതിൽ ഭിന്നാഭിപ്രായമില്ല. ബസ്സുടമകളും ജീവനക്കാരും ജില്ലാ ഭരണസംവിധാനവും ഒരുമിച്ചിരുന്ന്‌ റോഡപകടങ്ങൾ കുറയ്‌ക്കാൻ എന്ത്‌ ചെയ്യാനാവുമെന്ന ചർച്ച നടത്തണം.
ജീവനക്കാരുടെ സമ്മർദം കുറയ്‌ക്കണം
എന്തിന്റെ പേരിലായാലും അപകടങ്ങൾ സംഭവിക്കരുതെന്നാണ്‌ അഭിപ്രായം. എങ്കിലും സമയത്ത്‌ ഓടിയെത്താൻ ജീവനക്കാർ അനുഭവിക്കുന്ന സമ്മർദം നീങ്ങണം. ദീർഘദൂര റൂട്ടുകളിൽ പരിചയ സമ്പന്നരായ ഡ്രൈവർമാരെ നിയോഗിക്കാൻ ഉടമകൾ തയ്യാറാവണം.
കെ ജയരാജ്‌, മോട്ടോർ ട്രാൻസ്‌പോർട്ട്‌ എംപ്ലോയീസ്‌ യൂണിയൻ സെക്രട്ടറി.
സമയം പുനക്രമീകരിക്കണം
ബസ്സുകളുടെ സമയമാണ്‌ പ്രശ്‌നമെങ്കിൽ സൗകര്യപ്രദമായ നിലയിൽ അത്‌ പുനക്രമീകരിക്കണം. റോഡുകൾ മെച്ചപ്പെടണം.
ഗതാഗതകുരുക്ക്‌ ഒഴിവാക്കണം. ചെറുപ്പക്കാരായ ഡ്രൈവർമാരുടെ അമിതാവേശം ചിലപ്പോൾ അപകടത്തിന്‌ കാരണമാവാറുണ്ട്‌. ഇവർക്ക്‌ കൗൺസലിങ്‌ നൽകണം. അപകടത്തിന്‌ കാരണക്കാരായ ഡ്രൈവർമാർക്ക്‌ കടുത്ത ശിക്ഷ നൽകണം
ഒ അനില, അധ്യാപിക, പയ്യന്നൂർ
കോളേജ്‌
സ്‌പീഡ്‌ ഗവർണർ കർശനമാക്കണം
സ്‌പീഡ്‌ ഗവർണർ പരിശോധന കർശനമാക്കിയാൽ റോഡപകടങ്ങൾ കുറയ്‌ക്കാനാവും. അമിതവേഗം കണ്ടെത്തുന്ന ബസ്സുകളുടെ പേരുകൾ പരസ്യപ്പെടുത്തുകയും വേണം. യാത്രക്കാർക്ക്‌ അതറിയാനുള്ള അവകാശമുണ്ട്‌. അമിതവേഗത ശ്രദ്ധയിൽപെട്ടാൽ പാരതിപ്പെടാനുള്ള സംവിധാനവും വേണം.
ഇ അനിൽ, ജില്ലാ വ്യവസായ കേന്ദ്രം സീനിയർ സൂപ്രണ്ട്‌, കീച്ചേരി

Related posts

സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് 262.33 കോ​ടി

Aswathi Kottiyoor

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

കോ​വി​ഡ് വാ​ക്സി​ൻ: പ​തി​നെ​ട്ട് ക​ഴി​ഞ്ഞ​വ​ർ​ക്ക് ശ​നി​യാ​ഴ്ച മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ

Aswathi Kottiyoor
WordPress Image Lightbox