കുടക് ജില്ലയുമായി വ്യാപാര ആവശ്യങ്ങള്ക്കുണ്ടി 90 വര്‍ഷം മുന്‍പ് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച വീതി കുറഞ്ഞ പഴയ പാലം അപകടഭീഷണിയിലാണ്. തൂണില്ലാതെ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലം ഇത്രയുംകാലം നിലനിന്നുവെന്നതും അത്ഭുതമാണ്.
ഇതുകൊണ്ടുതന്നെ ഇതു പൈതൃക സ്മാരകമായി സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്. പാലത്തിന്റെ ഉപരിതലം തകരുകയും കൈവരികള്‍ക്ക് ബലക്ഷയം വരികയും ചെയ്തിട്ടുണ്ട്.
വര്‍ഷങ്ങളായി പെയിന്റിംഗ് നടത്താത്തതിനാല്‍ കമ്പികള്‍ തുരുമ്പെടുത്ത നിലയിലുമാണ്. ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയാല്‍ ഇനിയും പതിറ്റാണ്ടുകള്‍ ഇതിനെ നിലനിര്‍ത്താന്‍ കഴിയുമെന്നുതന്നെയാണ് നാട്ടുകാരുടെ വാദം. പുതിയ പാലത്തിന്റെ ഉപരിതല ടാറിംഗിനൊപ്പം പഴയ പാലവും ടാറിംഗ് നടത്താനാണ് തീരുമാനം