23.8 C
Iritty, IN
September 29, 2024
  • Home
  • Uncategorized
  • പൊതുമരാമത്ത്‌ റോഡുകളിൽ ഡിഎൽപി ബോർഡ്‌
Uncategorized

പൊതുമരാമത്ത്‌ റോഡുകളിൽ ഡിഎൽപി ബോർഡ്‌

പൊതുമരാമത്ത് റോഡുകളിൽ പരിപാലന കാലാവധി പ്രദർശിപ്പിച്ച്‌ ഡിഎൽപി ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ജില്ലാതല ഉദ്‌ഘാടനം മയ്യിൽ –-എരിഞ്ഞിക്കടവ് റോഡിൽ തദ്ദേശമന്ത്രി എം വി ഗോവിന്ദൻ നിർവഹിച്ചു. പൊതുമരാമത്ത് റോഡ് പണി പൂർത്തിയായാൽ റോഡരികിൽ കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങളും ഫോൺ നമ്പറും റോഡിന്റെ പ്രവൃത്തി സബന്ധിച്ച വിവരങ്ങളും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതാണ്‌ പദ്ധതി.
ഡിഎൽപി ബോർഡുകൾ സ്ഥാപിക്കുന്നതിലൂടെ റോഡ് പ്രവൃത്തി പൂർത്തിയായാലുടൻ ബാധ്യത ഒഴിഞ്ഞെന്ന കരാറുകാരുടെ സമീപനത്തിന് മാറ്റമുണ്ടാകുമെന്ന്‌ മന്ത്രി പറഞ്ഞു. പരിപാലന കാലാവധി തീരുംവരെ റോഡിലുണ്ടാകുന്ന അറ്റകുറ്റപ്പണികൾ യഥാസമയം കണ്ടെത്തി ജനകീയ ഇടപെടലിലൂടെ നടപ്പാക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ അധ്യക്ഷനായി. എൻ വി ശ്രീജിനി, കെ പി രേഷ്മ, വി വി അനിത, എൻ അനിൽകുമാർ, കെ വി ഗോപിനാഥ്‌, കെ പി ശശിധരൻ, ടി വി അസൈനാർ, കെ സി രാമചന്ദ്രൻ, പിഡബ്ല്യുഡി കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ എം ജഗദീഷ്, സംഘാടകസമിതി ചെയർമാൻ എ പി മോഹനൻ എന്നിവർ സംസാരിച്ചു.

Related posts

മുതലപ്പൊഴിയിലെ തുടർ അപകടങ്ങൾക്ക് കാരണം അശാസ്ത്രീയ നിർമാണം; റിപ്പോർട്ട് നൽകി

Aswathi Kottiyoor

വി എസിന് ആശ്വാസം; നഷ്ടപരിഹാര വിധി ജില്ലാ കോടതി സ്റ്റേ ചെയ്തു

Aswathi Kottiyoor

കണ്ണൂരിൽ നിന്നും ശബരിമല ഡ്യൂട്ടിക്ക് ട്രെയിനിൽ പുറപ്പെട്ട പോലീസുകാരനെ കാണാതായി

Aswathi Kottiyoor
WordPress Image Lightbox