വികെ സനോജിനെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് എസ് സതീഷിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് തീരുമാനം. നിലവില്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന എഎ റഹീം അഖിലേന്ത്യാ പ്രസിഡന്റായി ചുമതലയേറ്റതിനാലാണ് സനോജിനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
കണ്ണൂര്‍ സ്വദേശിയായ സനോജ് നിലവില്‍ കേന്ദ്ര കമ്മറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.