27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഡൽഹിയിലും ഒമിക്രോൺ: ടാൻസാനിയയിൽ നിന്നെത്തിയ ആൾക്ക് രോഗബാധ.
Kerala

ഡൽഹിയിലും ഒമിക്രോൺ: ടാൻസാനിയയിൽ നിന്നെത്തിയ ആൾക്ക് രോഗബാധ.

രാജ്യതലസ്ഥാനത്തും ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, ടാൻസാനിയയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവ് ആയ 17 പേർ എൽഎൻജെപി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

സിംബാബ്‌വെയിൽനിന്നു കഴിഞ്ഞമാസം 28ന് ഗുജറാത്തിലെ ജാംനഗറിലെത്തിയ 72 വയസ്സുകാരനും ദക്ഷിണാഫ്രിക്കയിൽ നിന്നു കഴിഞ്ഞ മാസം 24ന് മുംബൈ ഡോംബിവ്‌ലിയിലെത്തിയ 33 വയസ്സുകാരനും ശനിയാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. നേരത്തേ സ്ഥിരീകരിച്ച രണ്ടു പേരും ബെംഗളൂരുവിലായിരുന്നു. ഇതിൽ ദക്ഷിണാഫ്രിക്കൻ പൗരനായ ഒരാൾ രാജ്യം വിട്ടു.

Related posts

കോഴിക്കോട് ഗവൺമെന്റ് സൈബർ പാർക്കിൽ ജോലി നേടാം

Aswathi Kottiyoor

*കേന്ദ്രത്തിന്റേത് നികുതിക്കൊള്ള ; പെട്രോളിന്‌ അടിസ്ഥാന വില 37.29 രൂപ ; കേരളത്തിന്‌ കിട്ടുന്ന കേന്ദ്ര വിഹിതം ഒരു പൈസ.*

Aswathi Kottiyoor

കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും

Aswathi Kottiyoor
WordPress Image Lightbox