23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • *കേന്ദ്രത്തിന്റേത് നികുതിക്കൊള്ള ; പെട്രോളിന്‌ അടിസ്ഥാന വില 37.29 രൂപ ; കേരളത്തിന്‌ കിട്ടുന്ന കേന്ദ്ര വിഹിതം ഒരു പൈസ.*
Kerala

*കേന്ദ്രത്തിന്റേത് നികുതിക്കൊള്ള ; പെട്രോളിന്‌ അടിസ്ഥാന വില 37.29 രൂപ ; കേരളത്തിന്‌ കിട്ടുന്ന കേന്ദ്ര വിഹിതം ഒരു പൈസ.*

ഒരു ലിറ്റർ പെട്രോളിന്റെ അടിസ്ഥാന വില 37.29 രൂപയാണ്‌, കേന്ദ്രനികുതി 32.9 രൂപയും. അതായത് 88.22 ശതമാനം നികുതിയാണ്‌. 39.90 രൂപ അടിസ്ഥാന വിലയുള്ള ഒരു ലിറ്റർ ഡീസലിൽനിന്ന്‌ 31.80 രൂപയും കേന്ദ്രം നികുതിയായി വാങ്ങുന്നു. എന്നിട്ടും സംസ്ഥാന സർക്കാരിന്റെ വിൽപ്പന നികുതിയാണ് ഇന്ധന വിലക്കയറ്റത്തിന്റെ കാരണമെന്നാണ്‌ ബിജെപി നേതാക്കളും അണികളും പ്രചരിപ്പിക്കുന്നത്. അതോടൊപ്പം കേന്ദ്രമൂറ്റുന്ന നികുതിയിൽനിന്ന് 41 ശതമാനം സംസ്ഥാനത്തിന് നൽകുന്നുവെന്നൊരു തള്ളുമുണ്ട്. സംസ്ഥാനത്തിന് ലഭിക്കുന്നതാകട്ടെ ഏതാണ്ട്‌ ഒരു പൈസയും.
സംസ്ഥാനം നികുതി കുറച്ചു
കേരളം പെട്രോളിന് ഈടാക്കുന്ന വിൽപ്പന നികുതി 30.08 ശതമാമാണ്. അതിനൊപ്പം ഏതാണ്ട് 1.20 രൂപ സെസ്സുകളായും ലഭിക്കും. ഒരു ലിറ്റർ പെട്രോളിൽനിന്ന്‌ ഏകദേശം 26രൂപയാണ് സംസ്ഥാനത്തിന് ലഭിക്കുക. ഒന്നാം പിണറായി സർക്കാർ നികുതി 31.08ൽനിന്ന്‌ 30.08 ആക്കി കുറച്ച്‌ അതിലൂടെ 509 കോടി രൂപ വേണ്ടെന്ന് വച്ചു. പിന്നീട് നികുതി കൂട്ടിയിട്ടുമില്ല. ഡീസൽ വിൽപ്പന നികുതി 22.76 ശതമാനമാണ്.

വീതംവയ്പിലെ കളികൾ
കേന്ദ്രനികുതി 32.90 പൈസ സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവയും കേന്ദ്ര സെസും അടിസ്ഥാന എക്സൈസ് തീരുവയും കൂടിയതാണ്. ഇതിൽ 1.40 രൂപ മാത്രമാണ്‌ അടിസ്ഥാന എക്‌സൈസ്‌ നികുതി. ഇതിന്റെ 41 ശതമാനമായ 57 പൈസയാണ്‌ എല്ലാ സംസ്ഥാനങ്ങളുമായി വീതംവയ്ക്കുന്നത്‌. സംസ്ഥാനവിഹിതം ജനസംഖ്യാനുപാതത്തിലാണ് വീതം വയ്ക്കുന്നത്. കേരളത്തിന് ലഭിക്കുക ഏതാണ്ട് ഒരു പൈസ.

Related posts

വി​നോ​ദയാത്രയ്ക്ക് വാ​ഹ​നം ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പി​നെ അ​റി​യി​ക്ക​ണം: മ​ന്ത്രി

Aswathi Kottiyoor

സർഗസൃഷ്ടിക്ക് ലഹരി ആവശ്യമില്ല – ചിരിച്ചും ചിന്തിപ്പിച്ചും ‘സിനിമയും എഴുത്തും’ ചർച്ച

Aswathi Kottiyoor

കോവിഡ് പ്രതിസന്ധി: ജോലി നഷ്ടപ്പെട്ട് പി.എഫിൽനിന്ന് പുറത്തായവർക്ക് വീണ്ടും അംഗമാകാൻ അവസരം.

Aswathi Kottiyoor
WordPress Image Lightbox