25.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • ജാഗ്രതയിലാണ്‌ കണ്ണൂർ
kannur

ജാഗ്രതയിലാണ്‌ കണ്ണൂർ

കർണാടകത്തിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പ്‌ കർശന നടപടികളാരംഭിച്ചു. കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട്‌ ചെയ്‌തതിനാൽ കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ്‌ പരിശോധന ശക്തമാക്കി. ഓസ്‌ട്രേലിയ, ഓസ്‌ട്രിയ, ബെൽജിയം, ബോട്‌സ്വാന, ബ്രസീൽ, കാനഡ, ചെക്ക്‌ റിപ്പബ്ലിക്‌, ഇറ്റലി, ജർമനി, യുഎഇ തുടങ്ങി 25ഓളം രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്‌. ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ വിമാനത്താവളത്തിൽതന്നെ കോവിഡ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നുണ്ട്‌. പോസിറ്റീവാകുന്നവരെ തളിപ്പറമ്പ്‌ താലൂക്ക്‌ ആശുപത്രിയോട്‌ ചേർന്ന്‌ സജ്ജീകരിച്ച കോവിഡ്‌ ചികിത്സാ കേന്ദ്രത്തിലേക്ക്‌ മാറ്റും. അമ്പത്‌ കിടക്കകളോളം ഇവിടെ സജീകരിച്ചിട്ടുണ്ട്‌.
പോസിറ്റീവായവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്‌ക്ക്‌ അയച്ച്‌ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യമുണ്ടോയെന്ന്‌ പരിശോധിക്കും.
വിമാനത്താവളത്തിലെ പരിശോധനയിൽ നെഗറ്റീവാകുന്നവരെ ഏഴുദിവസത്തെ സ്ഥാപന ക്വാറന്റൈനിൽ നിർത്തും.
മറ്റ്‌ രാജ്യങ്ങളിൽനിന്നെത്തുന്നവരിൽ ലക്ഷണമുള്ളവരെയും വിമാനത്താവളത്തിൽ കോവിഡ്‌ പരിശോധന നടത്തും. വീട്ടിൽ സൗകര്യമുളളവരെ ഹോം ക്വാറെൈന്റനിലേക്കും അല്ലാത്തവരെ ആശുപത്രികളിലേക്കും മാറ്റും. കോവിഡ്‌ മൂന്നാംതരംഗത്തെ നേരിടാൻ ഒരു സ്ഥാപനം പൂർണമായും മാറ്റി നിർത്തണമെന്നാണ്‌ നിർദേശം. തളിപ്പറമ്പിലെ കോവിഡ്‌ ചികിത്സാകേന്ദ്രത്തിൽതന്നെയാണ്‌ ചികിത്സാസൗകര്യം ഒരുക്കുന്നത്‌.

Related posts

സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ കോ​ണ്‍​ഗ്ര​സ് കൊ​ടു​ത്തി​ട്ടി​ല്ല; ജ​യ​സാ​ധ്യ​താ വാ​ദ​മു​യ​ർ​ത്തി ത​ഴ​യു​ന്നു​വെ​ന്ന് ഷൈ​ല​ജ

Aswathi Kottiyoor

കാലവർഷക്കെടുതിയിൽ ജില്ലയിൽ 5. 80 കോടിയുടെ കൃഷിനാശം

Aswathi Kottiyoor

ലോക്ക്ഡൗണിൽനിന്ന് ക്ഷീര ഉൽപ്പന്ന വിതരണ മേഖലയെ ഒഴിവാക്കണം……….

Aswathi Kottiyoor
WordPress Image Lightbox