കണ്ണൂർ: തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയത്തിൽ പലഘടകങ്ങളും പരിഗണിക്കുന്നുണ്ടെന്നും ഇതിൽ ജയസാധ്യതാ വാദമുയർത്തി സ്ത്രീകളെ തഴയുന്നുണ്ടെന്നും മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പ്രാതിനിധ്യം എൽഡിഎഫ് തന്നെയാണ് കൊടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
പൊതുരംഗത്ത് നന്നായി പ്രവർത്തിക്കുന്ന സ്ത്രീകൾ ധാരാളമുണ്ട്. അവസരങ്ങൾ നിഷേധിക്കപ്പെട്ടത് കൊണ്ടാകാം ലതികാ സുഭാഷ് അടക്കമുള്ളവർ പ്രതിഷേധത്തിന് ഇറങ്ങിയത്. സ്ത്രീകൾക്ക് കൂടുതൽ സീറ്റ് കോണ്‍ഗ്രസ് കൊടുത്തിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരുവനിതയെപ്പോലും കോണ്‍ഗ്രസിന് ജയിപ്പിക്കാനായില്ല. ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഷാനിമോൾ ഉസ്മാൻ നിയമസഭയിലെത്തിയതെന്നതും മന്ത്രി പറഞ്ഞു.
മട്ടന്നൂർ സിപിഎമ്മിന്റെ ഉറച്ച കോട്ടയാണെന്നും ജയം ഉറപ്പാണെന്നും ഷൈലജ കൂട്ടിച്ചേർത്തു.