സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കുന്ന ബാങ്കിംഗ് നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ തിരുവല്ല ഈസ്റ്റ് കോ – ഓപ്പറേറ്റീവ് ബാങ്കും ഗുരുവായൂര്‍ കോ – ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കും നല്കിയ ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും റിസര്‍വ് ബാങ്കിനും നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
1949ലെ ബാങ്കിംഗ് നിയന്ത്രണ നിയമത്തില്‍ 2020 ലെ ഭേദഗതിയിലൂടെ സര്‍വീസ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കിയിരുന്നു.
ഇതനുസരിച്ച് സഹകരണ ബാങ്കുകള്‍ ബോര്‍ഡ് ഓഫ് മാനേജ്മെന്റിനു രൂപം നല്‍കാനും സിഇഒയെ നിയമിക്കാനും നിര്‍ബന്ധിതരാകുന്നെന്നും സഹകരണ സംഘങ്ങളുടെ ജനറല്‍ ബോഡി തെരഞ്ഞെടുക്കുന്ന ബോര്‍ഡ് ഓഫ് ഡയറക്ടറേറ്റിനു പുറമെയാണ് മറ്റൊരു സമാന്തര അധികാര കേന്ദ്രം കൂടി രൂപം കൊള്ളുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.