24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • വലിയവെളിച്ചം വ്യവസായ വികസനകേന്ദ്രം വിപുലീകരിക്കണം
kannur

വലിയവെളിച്ചം വ്യവസായ വികസനകേന്ദ്രം വിപുലീകരിക്കണം

വലിയവെളിച്ചം വ്യവസായകേന്ദ്രം വികസനം വേഗത്തിലാക്കണമെന്ന്‌ സിപിഐ എം കൂത്തുപറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ആയിരം ഏക്കറിൽ ജില്ലയിലെ ഏറ്റവും വലിയ വ്യവസായവികസന കേന്ദ്രമായി എൽഡിഎഫ്‌ സർക്കാർ വിഭാവനം ചെയ്‌ത പദ്ധതിയാണിത്‌. യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ 250 ഏക്കർ വീതം നാല് ജില്ലകളിലേക്ക് മാറ്റി. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലെ കാലതാമസത്താൽ വലിയവെളിച്ചം ഇനിയും പൂർണതോതിൽ വികസിച്ചിട്ടില്ല.
ജലലഭ്യത ഉറപ്പാക്കാൻ കെഎസ്‌ഐഡിസി കുടിവെള്ള പദ്ധതി സ്രോതസായ മുടപ്പത്തൂർ ഇരുകടവിൽ ചെക്ക് ഡാം കം ബ്രിഡ്‌ജ്‌ നിർമിക്കണം. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയിൽനിന്നും വലിയവെളിച്ചത്തേക്ക്‌ കൂടുതൽ വെള്ളമെത്തിക്കാനും നടപടി വേണം. വ്യവസായകേന്ദ്രത്തിലേക്കുള്ള മുഴുവൻ റോഡുകളും ബലപ്പെടുത്തണം. കൂടുതൽ സ്ഥലം ഏറ്റെടുത്ത്‌ വിഭാവനംചെയ്ത മാതൃകയിൽ വ്യവസായ വികസന കേന്ദ്രം വിപുലപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തലശേരി–- മൈസൂർ റെയിൽപാത നടപടികൾ ത്വരിതപ്പെടുത്തുക, കൂത്തുപറമ്പ് നഗരസഭയിൽ സ്റ്റേജ് സ്വീവേജ് പ്ലാന്റ് സ്ഥാപിക്കുക, ആദിവാസി മേഖലയിലെ വികസനം ത്വരിതപ്പെടുത്തുക, വട്ടോളി, -കോട്ടയിൽ, -കുളിക്കടവ് പുഴ പാലങ്ങൾ പൂർത്തിയാക്കുക, കൂത്തുപറമ്പ്‌ ഗവ. റീജണൽ അനലറ്റിക്കൽ ലബോറട്ടറിക്ക്‌ കെട്ടിടം പണിത്‌ ആവശ്യമായ തസ്തിക അനുവദിക്കുക, പഞ്ചായത്തുകളിൽ പൊതുകളിസ്ഥലങ്ങൾ നിർമ്മിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.
പൊതുചർച്ചയിൽ 42 പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഏരിയാ സെക്രട്ടറി കെ ധനഞ്ജയൻ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശൻ, എം സുരേന്ദ്രൻ, വത്സൻ പനോളി, എൻ ചന്ദ്രൻ, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പാട്യം രാജൻ, കെ ലീല, വി കെ സനോജ്‌ എന്നിവർ സംസാരിച്ചു. ഷാജി കരിപ്പായി ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. എൻ വാസു നന്ദി പറഞ്ഞു.
പൊതുസമ്മേളനം മാറോളിഘട്ടിലെ ‘വി കെ ചന്തുനഗറി’ൽ എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. ഏരിയാ സെക്രട്ടറി ടി ബാലൻ അധ്യക്ഷനായി. ഏരിയാ സമ്മേളന സുവനീർ എം വി ജയരാജൻ കെ ലീലക്ക് കൈമാറി പ്രകാശിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ധനഞ്ജയൻ, കെ ലീല, കെ കുഞ്ഞനന്തൻ, എൻ വാസു തുടങ്ങിയവർ സംസാരിച്ചു.

Related posts

തലശ്ശേരിയുടെ പൈതൃക ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും……….. ..

Aswathi Kottiyoor

വാക്സിൻ: അ​വ​ശ്യ​സ​ർ​വീ​സി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം

Aswathi Kottiyoor

ഇ​രി​ട്ടി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ “ത​റ​ക്ക​ല്ലി​ൽ ത​ന്നെ’

Aswathi Kottiyoor
WordPress Image Lightbox