24.3 C
Iritty, IN
October 1, 2024
  • Home
  • Kerala
  • എല്ലാ വിലാസങ്ങൾക്കും ഇനി ഡിജിറ്റൽ അഡ്രസ് കോഡ്
Kerala

എല്ലാ വിലാസങ്ങൾക്കും ഇനി ഡിജിറ്റൽ അഡ്രസ് കോഡ്

ആധാർ മാതൃകയിൽ രാജ്യത്ത് ഡിജിറ്റൽ അഡ്രസ് കോഡ് (ഡിഎസി) രൂപീകരിക്കാനുള്ള നടപടി തപാൽ വകുപ്പ് ആരംഭിച്ചു. ഇതിന്റെ കരട് രേഖയെപ്പറ്റി ജനങ്ങളിൽ നിന്ന് അഭിപ്രായം തേടി.
നിലവിൽ ആധാർ കാർഡിലുള്ള വിലാസമാണ് ഔദ്യോഗികമായി ഉപയോഗിക്കുന്നത്. എന്നാൽ, ഈ വിലാസം ഡിജിറ്റൽ രീതിയിൽ സാക്ഷ്യപ്പെടുത്തിയിട്ടില്ല. ഓരോ വിലാസവും ഡിജിറ്റൈസ് ചെയ്യുകയാണു ഡിജിറ്റൽ അഡ്രസ് കോഡിലൂടെ ലക്ഷ്യമിടുന്നത്. ഇതു നടപ്പാക്കിയാൽ ഓൺലൈൻ സാധനകൈമാറ്റത്തിനും വസ്തു നികുതി അടയ്ക്കാനുമെല്ലാം സ്ഥലത്തിന്റെ ഡിജിറ്റൽ കോഡ് ഉപയോഗിക്കാം.

ഓരോ വിലാസത്തിനും ഒരു സവിശേഷ തിരിച്ചറിയൽ നമ്പറാണു വേണ്ടത്. ഇതൊരു നമ്പറോ, ക്യുആർ കോഡ് മാതൃകയിലുള്ള സംവിധാനമോ ആകാം. ഡിജിറ്റൽ മാപ്പിൽ കണ്ടെത്താൻ സാധിക്കുന്നതാകണം ഈ വിലാസം– രേഖ വ്യക്തമാക്കുന്നു. എന്നാൽ, തന്ത്രപ്രധാന സ്ഥാപനങ്ങളുടെ കാര്യത്തിലും മറ്റും ഇത്തരം സവിശേഷ തിരിച്ചറിയൽ കോഡ് നൽകാൻ സാധിക്കില്ലെന്നും കരട് രേഖ വിശദീകരിക്കുന്നു. 2017 ലും സമാന ആശയം ചർച്ച ചെയ്തിരുന്നെങ്കിലും പല കാരണങ്ങളാലും മുടങ്ങി. കരട് രേഖയിൽ ഈ മാസം 20 വരെ പൊതുജനങ്ങൾക്ക് മറുപടി അറിയിക്കാൻ അവസരമുണ്ട്. വിവരങ്ങൾക്കു www.indiapost.gov.in

Related posts

കോവിഡ് കേസ് കുറഞ്ഞു; കേരളം – തമിഴ്‌നാട്‌ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന അയഞ്ഞു.

Aswathi Kottiyoor

സാമൂഹിക ശാക്തീകരണത്തിലൂടെ കേരളം സ്ത്രീ മുന്നേറ്റത്തിൽ മാതൃകയായി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

*കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor
WordPress Image Lightbox