ഇരിട്ടി: കൊല്ലം നെടുമൺകാവ് ആറ്റിൽ കുളിക്കാൻ ഇറങ്ങവേ പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ച കൊല്ലം ഡി കെ എം എൻജിനീയറിങ് കോളേജിലെ അവസാനവർഷ വിദ്യാർഥികളായ തില്ലങ്കേരിയിൽ ബൈത്തു നൂറിലെ മുഹമ്മദ് റിസൻ ന്റെയും കാസർകോട് ജ ബേക്കലിലെ എം എസ് അർജുൻന്റെയും കുടുംബത്തിന് മതിയായ നഷ്ടപ്രതിഫലം നൽകണമെന്ന് യുഡിഎഫ് തില്ലങ്കേരി പഞ്ചായത്ത് കമ്മിറ്റി യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം സണ്ണി ജോസഫ് എംഎൽഎ മുഖേന നൽകി.
യോഗത്തിൽ ടീ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു മട്ടന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് ടി വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ പി പത്മനാഭൻ, പികെ കുട്ട്യാലി, സുരേഷ് മാവില, പി നിധീഷ്, ടി സുധാകരൻ, കെ അസ്സുട്ടി എന്നിവർ പ്രസംഗിച്ചു.
യു ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് കമ്മിറ്റി പുനസംഘടിപ്പിച്ചു. ഭാരവാഹികളായി യുസി നാരായണൻ ( ചെയർമാൻ) ടി ഷൗക്കത്തലി ( കൺവീനർ) പി എം ഷാഹുൽഹമീദ് ( വൈസ് ചെയർമാൻ ) എന്നിവരെ തെരഞ്ഞെടുത്തു.