കണ്ണൂർ: പെട്രോളിയം ഉത്പന്നങ്ങള്‍ക്കും പാചകവാതകത്തിനും അടിക്കടി വിലവര്‍ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്. അവശ്യസാധനങ്ങള്‍ക്കും വില വര്‍ധിച്ചു കൊണ്ടിരിക്കുന്നു. അതിനിടയിലാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് 266 രൂപ കൂട്ടിയിരിക്കുന്നത്. പാചകവാതകത്തിന്റെ വില കുറയ്ക്കുവാന്‍ തയാറായില്ലെങ്കില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുവാന്‍ ഹോട്ടലുടമകള്‍ നിര്‍ബന്ധിതരാകും. പാചകവാതകത്തിന്റെ വിലവര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിറ്റ്, ജില്ലാ തലങ്ങളില്‍ സമരം സംഘടിപ്പിക്കുവാനും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് തീരുമാനിച്ചതായും പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍സെക്രട്ടറി ജി. ജയപാലും അറിയിച്ചു.
previous post