24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ജില്ലാ ആശുപത്രിയിൽ ഗർഭിണികൾക്കും കുട്ടികൾക്കും പുതിയ വാർഡ്‌ വരുന്നു
kannur

ജില്ലാ ആശുപത്രിയിൽ ഗർഭിണികൾക്കും കുട്ടികൾക്കും പുതിയ വാർഡ്‌ വരുന്നു

ഗർഭിണികൾക്കും കുട്ടികൾക്കുമായി ജില്ലാ ആശുപത്രിയിൽ അത്യാധുനിക വാർഡ്‌ വരുന്നു. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ഉറപ്പുവരുത്താനായി ഒരുക്കിയ ലക്ഷ്യ വാർഡിന്‌ തൊട്ടു മുകളിലാണ്‌ പുതിയ കെട്ടിടം നിർമിക്കുന്നത്‌. ജില്ലാ പഞ്ചായത്ത്‌ രണ്ടുകോടി രൂപയും ദേശീയ ആരോഗ്യദൗത്യം 70 ലക്ഷവുമാണ്‌ പദ്ധതിക്കായി ചെലവിടുന്നത്‌. കേന്ദ്രത്തിന്റെ എമർജൻസി കോവിഡ്‌ റെസ്‌പോൺസ്‌ പാക്കേജിന്റെ ഭാഗമായുള്ള പീഡിയാട്രിക്‌ കെയർ ഫണ്ടാണ്‌ ദേശീയ ആരോഗ്യദൗത്യം ചെലവഴിക്കുന്നത്‌.
ഓക്‌സിജൻ സംവിധാനമുള്ള 32 ഐസിയു ബെഡുകളും 12 ഹൈ ഡിപ്പൻഡന്റ്‌ യൂണിറ്റ്‌ ബെഡുകളും ഒരുക്കും. അഞ്ച്‌ ഐസിയു ബെഡുകളും ഒരുക്കും.
പദ്ധതിയുടെ ഡിപിആർ സമർപ്പിച്ചു. നിർമിതി കേന്ദ്രക്കാണ്‌ നിർമാണച്ചുമതല. പ്രവൃത്തി ഉദ്‌ഘാടനം ഈ ആഴ്‌ച നടക്കും.
കെട്ടിടം നിർമിക്കുന്ന സ്ഥലം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ സന്ദർശിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോജക്ട്‌ മാനേജർ ഡോ. പി കെ അനിൽ, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി വി ചന്ദ്രൻ, ജില്ലാ ആശുപത്രി സൂപ്രണ്ട്‌ ഡോ. വി കെ രാജീവൻ എന്നിവർ ഒപ്പമുണ്ടായി.

Related posts

വനിതാ കമ്മീഷന്‍ അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി

Aswathi Kottiyoor

മെയ് 22 മുതല്‍ 29 വരെ സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണം

Aswathi Kottiyoor

97 സ്കൂ​ളു​ക​ൾ​ക്ക് നൂ​റു​മേ​നി

Aswathi Kottiyoor
WordPress Image Lightbox