23.5 C
Iritty, IN
November 22, 2024
  • Home
  • kannur
  • വെള്ളിയാഴ്ച ആറ് കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ
kannur

വെള്ളിയാഴ്ച ആറ് കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ

ജില്ലയിൽ വെള്ളിയാഴ്ച ആറ് കേന്ദ്രങ്ങളിൽ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഷിൽഡ് വാക്സിൻ നൽകും.
സ്പോട്ട് രജിസ്ട്രേഷൻ മുഖേനയാണ് വാക്‌സിൻ ലഭിക്കുക. സ്പോട്ട് വാക്സിനേഷന് പോകുന്നവർ അതത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ , ആശാ പ്രവർത്തകർ , വാർഡ് മെമ്പർമാർ എന്നിവർ വഴി മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്‌സിൻ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തേണ്ടതുള്ളൂ.വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ആദ്യത്തെയും രണ്ടാമത്തെയും വാക്‌സിൻ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സർടിഫിക്കറ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം . സർട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കിൽ അന്ന് തന്നെ അതത് വാക്‌സിനേഷൻ കേന്ദ്രത്തെ സമീപിക്കണം. സെക്കന്റ് ഡോസിന് മുൻഗണനയുള്ളതിനാൽ ഫസ്റ്റ് ഡോസ് വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് അടുത്തുള്ള വാക്സിനേഷൻ സെന്ററുമായി ബന്ധപ്പെട്ട് വാക്സിൻ സ്വീകരിക്കേണം.

Related posts

കണ്ണൂര്‍ ജില്ലയിൽ ഇന്ന് 213 പേർക്ക് കൊവിഡ് 19 പോസിറ്റീവ് ആയി……….

Aswathi Kottiyoor

ഓണം ഖാദി മേള: സംസ്ഥാനതല സമ്മാനവിതരണം 10ന്*

Aswathi Kottiyoor

തിരഞ്ഞെടുപ്പ് ; കണ്ണൂരിന് പ്രത്യേക ശ്രദ്ധ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ………..

Aswathi Kottiyoor
WordPress Image Lightbox