27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ചിട്ടി ക്രമക്കേട് ; കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി
Peravoor

ചിട്ടി ക്രമക്കേട് ; കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി

പേരാവൂര്‍: സഹകരണ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി ചിട്ടി ക്രമക്കേടുമായി ബന്ധപ്പെട്ട് സ്പപെന്‍ഷനിലായ ബാങ്ക് സെക്രട്ടറി പി.വി.ഹരിദാസന്റെ പ്രതികരണ വന്നതോടെയാണ് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുന്നത്. തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം സമരം നടത്തുമെന്ന് കര്‍മസമിതി ഭാരവാഹികള്‍ പേരാവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പണം കിട്ടാനുള്ളവരുടെ ലിസ്റ്റുമായാണ് കര്‍മ്മ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്.ബാങ്ക് നല്‍കിയ രേഖ പ്രകാരം മാത്രം 432 ആളുകള്‍ക്ക് പണം കൈമാറാനുണ്ട് എന്നാല്‍ സെക്രട്ടറി പറയുന്നത് ഇരുന്നൂറില്‍ താഴെ ആളുകള്‍ക്ക് എന്ന് മാത്രമാണ്. അതുപോലെതന്നെ ബാങ്ക് ഭരണസമിതിയുടെ അനുമതിയോടു കൂടിയാണ് ചിട്ടി നടത്തിയതെന്നാണ് ഇതെല്ലാം നുണയാണെന്ന് വ്യക്തമായിക്കഴിഞ്ഞതായും കര്‍മ്മസമിത ഭാരവാഹികള്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ 10 മുതല്‍ 5 വരെയാണ് ബാങ്കിന് മുന്നില്‍ അനിശ്ചിത റിലേ നിരാഹാര സമരം നടത്തുക. തുടര്‍ച്ചയായി അഞ്ചു ദിവസം നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹം കൊണ്ടും ഫലമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും കര്‍മ്മസമിതി ഭാരവാഹികളായ സിബി മേച്ചേരി, വിനോദ് ടി.ബി, മാത്യു തോമസ്, കെ.വി.മോഹനന്‍ എന്നിവര്‍ പറഞ്ഞു

Related posts

മണത്തണയിൽ സൗജന്യ അസ്ഥിബലക്ഷയ രോഗനിർണയ ക്യാമ്പ്….

Aswathi Kottiyoor

പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സക്കീർ ഹുസൈൻ മണ്ഡലത്തിൽ റോഡ് ഷോ നടത്തി ……….

Aswathi Kottiyoor

തില്ലങ്കേരി മച്ചൂർമല ടൂറിസം ഭൂപടത്തിലേക്ക്: കാഴ്ചയുടെ പറുദീസയൊരുക്കി മച്ചൂർമല

Aswathi Kottiyoor
WordPress Image Lightbox