24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്‌ത്രീധനം വാങ്ങിയാൽ ബിരുദം പിൻവലിക്കാം ; 70,911 വിദ്യാർഥികൾ സത്യവാങ്‌മൂലം നൽകി.
Kerala

സ്‌ത്രീധനം വാങ്ങിയാൽ ബിരുദം പിൻവലിക്കാം ; 70,911 വിദ്യാർഥികൾ സത്യവാങ്‌മൂലം നൽകി.

‘ഞാൻ സ്‌ത്രീധനം ചോദിക്കുകയോ, നൽകുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല… സ്‌ത്രീധനനിരോധന നിയമം ലംഘിച്ചാൽ മെഡിക്കൽ ബിരുദം പിൻവലിക്കുന്നതുൾപ്പെടെയുള്ള നടപടിക്ക് ബാധ്യസ്ഥനാണ്‌ ’… 70,911 മെഡിക്കൽ വിദ്യാർഥികൾ അഭിമാനത്തോടെ പ്രഖ്യാപിച്ചു.

വിദ്യാർഥികൾ രേഖാമൂലം നൽകിയ സത്യവാങ്‌മൂലം ഗവർണർ ആരിഫ് മൊഹമ്മദ്‌ ഖാൻ ഏറ്റുവാങ്ങിയപ്പോൾ കേരള ആരോഗ്യ സർവകലാശാല ബിരുദദാനച്ചടങ്ങ് പുതുചരിത്രമായി. സ്‌ത്രീധന പീഡനത്തിൽ ആത്മഹത്യ ചെയ്‌ത വിസ്‌മയക്കുള്ള സമർപ്പണമായി ഇത്‌.

വിസ്‌മയയുടെ മരണത്തെത്തുടർന്ന് ഗവർണർ വിളിച്ച വൈസ്‌ ചാൻസലർമാരുടെ യോഗത്തിലാണ്‌ സ്‌ത്രീധനത്തിനെതിരെ നിലപാടെടുക്കണമെന്ന നിർദേശമുയർന്നത്‌.

വിദ്യാര്‍ഥികളുടെ നിലപാട് ശ്ലാഘനീയമെന്ന്‌ ഗവർണർ പറഞ്ഞു. സർവകലാശാലയ്‌ക്കു കീഴിലെ 260ൽപ്പരം കോളേജിലെ വിദ്യാർഥികൾ സത്യവാങ്മൂലം സമർപ്പിച്ചതായി വൈസ്‌ ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ പറഞ്ഞു. പുതുതലമുറയിൽ സ്‌ത്രീധനത്തിനെതിരെ അവബോധം വളർത്തുകയാണ്‌ ലക്ഷ്യമെന്നും വിസി പറഞ്ഞു.

Related posts

പുതിയ റോഡുകളിൽ പൈപ്പുകൾക്കും കേബിളുകൾക്കും ഡക്ടുകൾ നിർമ്മിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

Aswathi Kottiyoor

രാ​ജ്യ​ത്ത് മി​ക​ച്ച റോ​ഡു​ക​ൾ വേ​ണ​മെ​ങ്കി​ൽ ജ​ന​ങ്ങ​ൾ പ​ണം ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി.

Aswathi Kottiyoor

എല്ലാ പഞ്ചായത്തിലും കളിക്കളം പൂർത്തിയാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox