27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോൺഗ്രസിൽ വീണ്ടും രാജി : കെപിസിസി നിർവാഹകസമിതിയംഗം പി വി ബാലചന്ദ്രൻ പാർടി വിട്ടു.
Kerala

കോൺഗ്രസിൽ വീണ്ടും രാജി : കെപിസിസി നിർവാഹകസമിതിയംഗം പി വി ബാലചന്ദ്രൻ പാർടി വിട്ടു.

കെപിസിസി നിർവ്വാഹക സമിതിയംഗവും വയനാട്‌ ഡിസിസി പ്രസിഡന്റുമായിരുന്ന പി വി ബാലചന്ദ്രൻ കോൺഗ്രസ്‌ വിട്ടു. കോൺഗ്രസിനുള്ളിലെ ഭിന്നതകളെ തുടർന്നാണ്‌ രാജി.

കോൺഗ്രസിന്‌ ദിശാബോധം നഷ്ടപ്പെട്ടുവെന്നും പാർട്ടിക്കൊപ്പം ജനങ്ങൾ നിൽക്കില്ലെന്നും ബാലചന്ദ്രൻ പറഞ്ഞു. അർബൻ ബാങ്ക്‌ അഴിമതിയിൽ ഡി സി സി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്‌ ഐ സി ബാലകൃഷ്ണൻ എംഎൽഎ വെള്ളപൂശാണെന്നും അദ്ദേഹം ആരോപിച്ചു.

നിയമനങ്ങളിൽ ഐ സി ബാലകൃഷ്ണൻ പണം വാങ്ങി.അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ്‌ സംസ്ഥാന നേതൃത്വത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എയും മുന്‍ ഡിസിസി അധ്യക്ഷനുമായ ഐ സി ബാലകൃഷ്ണനെതിരെ പി വി ബാലചന്ദ്രന്‍ നേരത്തെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

ബത്തേരി അർബൻ ബാങ്ക്‌ ഐ സി ബാലകൃഷ്‌ണൻ ഉദ്യോഗാർഥികളിൽനിന്ന്‌ ലക്ഷങ്ങൾ കോഴ വാങ്ങിയതിന്‌ താൻ ദൃക്‌സാക്ഷിയാണെന്ന്‌ ബാലചന്ദ്രൻ പറഞ്ഞിരുന്നു. അഴിമതിയെക്കുറിച്ച്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനോടും രമേശ്‌ ചെന്നിത്തലയോടും പരാതി പറഞ്ഞിരുന്നു. എന്നാൽ നടപടിയുണ്ടായിരുന്നില്ല.

Related posts

വ്യവസായാനുകൂല അന്തരീക്ഷത്തിന് തടസം നിൽക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി പി രാജീവ്

Aswathi Kottiyoor

ഓണവിപണിയിൽ പാലിലെ മായം പരിശോധിക്കാൻ സംവിധാനം

Aswathi Kottiyoor

സ്റ്റേഡിയം മറ്റാവശ്യങ്ങൾക്ക് നൽകുന്നത് നിരോധിക്കും: കായികമന്ത്രി വി.അബ്ദുറഹ്‌മാൻ

Aswathi Kottiyoor
WordPress Image Lightbox