പേരാവൂര്‍:ഇടപാടുകാരുടെ ചിട്ടി പണം കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കിയില്ലെന്ന പരാതിയുയര്‍ന്ന പേരാവൂര്‍ കോ ഓപ്പറേറ്റീവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജിനാസ് പടിക്കലക്കണ്ടി അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം പ്രസിഡണ്ട് സിജോ ജോസ്,പേരാവൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എം രഞ്ജുഷ, നൂറുദ്ദീന്‍ മുള്ളേരിക്കല്‍,യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജുബേഷ്, അനീസ്,സാജിര്‍,ജോഫിന്‍സ് തുടങ്ങിയവര്‍ സംബന്ധിച്ചു.