കേളകം: അഭിഭാഷകന്റെ നിർദേശം മന്ത്രി അനുസരിച്ചു. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ജസ്റ്റിന് അനുശോചനമറിയിച്ച് വനം മന്ത്രിയുടെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷം സംസ്ഥാനത്ത് വന്യമൃഗ ആക്രമണം മൂലം പത്തു മരണങ്ങളാണ് ഉണ്ടായത്. ഇക്കാര്യത്തിൽ ഉത്തരവാദപ്പെട്ട വനം മന്ത്രിയോ ബന്ധപ്പെട്ടവരോ ഒന്ന് അനുശോചിക്കാൻ പോലും തയാറാകാതിരുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇക്കാര്യത്തിൽ മന്ത്രിയെ നേരിട്ടു വിളിച്ച് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ ലിഗൽ സെൽ ഡയറക്ടർ അഡ്വ. ജോണി കെ. ജോർജ് ആശങ്ക അറിയിച്ചിരുന്നു.
ചില സംവിധാന കുറവുണ്ടന്നും പരിഹരിക്കാമെന്നുമാണ് മന്ത്രി ഉറപ്പുനൽകിയത്. പിന്നീട് ഈ ഫോൺ സംഭാഷണം നവ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് ഇന്നലെ രാവിലെയാണ് ജസ്റ്റിന്റെ മരണത്തിൽ അനുശോചിച്ച് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിട്ടത്.
previous post