24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കാ​ട്ടാ​ന ആ​ക്ര​മ​ണം: കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം
Iritty

കാ​ട്ടാ​ന ആ​ക്ര​മ​ണം: കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം

എ​ടൂ​ര്‍: കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റ് പെ​രി​ങ്ക​രി ഇ​ട​വ​ക​യി​ലെ ജ​സ്റ്റി​ന്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ ത​ല​ശേ​രി സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി എ​ടൂ​ര്‍ മേ​ഖ​ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ക​ര്‍​ഷ​ക​രോ​ടു​ള്ള വ​നം​വ​കു​പ്പി​ന്‍റെ അ​വ​ഗ​ണ​ന ക​ടു​ത്ത പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. മ​രി​ച്ച ജ​സ്റ്റി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​വും ഭാ​ര്യ​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി​യും കൊ​ടു​ക്ക​ണ​മെ​ന്നും മ​ക്ക​ളു​ടെ തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ ചെ​ല​വ് സ​ര്‍​ക്കാ​ര്‍ വ​ഹി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യ്സ് കു​രി​ശും​മൂ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​രി​ട്ടി: പെ​രി​ങ്ക​രി​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ജ​സ്റ്റി​ന്‍ ചെ​ങ്ങ​ഴ​ശേ​രി​യു​ടെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​ക്കാ​ര്‍ സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഭാ​ര്യ​യു​ടെ ആ​ശു​പ​ത്രി ചെ​ല​വു​ക​ള്‍ മു​ഴു​വ​നും ന​ൽ​ക​ണ​മെ​ന്നും ഭാ​ര്യ​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​ക​ണ​മെ​ന്നും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ബി​ജു സി. ​മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ത്സ​ന്‍ അ​ത്തി​ക്ക​ല്‍, എ​സ്.​ജെ. മാ​ണി, മാ​ത്തു​ക്കു​ട്ടി പ​ന്ത​പ്ലാ​ക്ക​ല്‍, കെ.​വി. വ​ര്‍​ഗീ​സ്, വി.​എം. സെ​ബാ​സ്റ്റ്യ​ന്‍, അ​രു​ണ്‍ സി​റി​യ​ക്, ബാ​ബു പു​ളി​യം​​മാ​ക്ക​ല്‍, ഔ​സേ​പ്പ​ച്ച​ന്‍ നി​ര​പ്പേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

സ്വന്തമായി വില്ലെന്ന മോഹം പൂവണിയുന്നു – അനാമികാ സുരേഷിന് 2 ലക്ഷം രൂപ അനുവദിച്ചു……….

Aswathi Kottiyoor

ഓ​പ്പ​റേ​ഷ​ൻ ഫോ​ക്ക​സു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

Aswathi Kottiyoor

യു ഡി എഫ് വികസന സപ്ലിമെന്റ് പ്രകാശനം ചെയ്തു; പേരാവൂർ മണ്ഡലം വികസനം അട്ടിമറിച്ചത് എൽ ഡി എഫ്………

Aswathi Kottiyoor
WordPress Image Lightbox