23.9 C
Iritty, IN
September 23, 2023
  • Home
  • Iritty
  • യു ഡി എഫ് വികസന സപ്ലിമെന്റ് പ്രകാശനം ചെയ്തു; പേരാവൂർ മണ്ഡലം വികസനം അട്ടിമറിച്ചത് എൽ ഡി എഫ്………
Iritty

യു ഡി എഫ് വികസന സപ്ലിമെന്റ് പ്രകാശനം ചെയ്തു; പേരാവൂർ മണ്ഡലം വികസനം അട്ടിമറിച്ചത് എൽ ഡി എഫ്………

ഇരിട്ടി: പേരാവൂറിന്റെ വികസനം സംബന്ധിച്ച് വാദപ്രതിവാദങ്ങൾ മുറുകവെ സണ്ണിജോസഫ് മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികൾ എണ്ണിയെണ്ണി പറയുന്ന വികസന സപ്ലിമെന്റ് യു ഡി എഫ് പ്രകാശനം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തിൽ ഉണ്ടാകേണ്ടിയിരുന്ന സമഗ്ര വികസനം അട്ടിമറിച്ചത് എൽ ഡി എഫ് സർക്കാറാണെന്ന് യു ഡി എഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. താലൂക്ക് ആസ്ഥാനമായ ഇരിട്ടിയിൽ അനുവദിച്ച സ്ഥാപനങ്ങൾ മട്ടന്നൂരിലേക്ക് മാറ്റിയതിന് പിന്നിൽ മന്ത്രി ഇ.പി. ജയരാജന്റെ താല്പര്യം എന്തായിരുന്നുവെന്ന് പേരാവൂർ മണ്ഡലത്തിലെ എൽ ഡി എഫ് നേതാക്കൾ വ്യക്തമാക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. തലശേരി- വളവുപാറ റോഡ് യാഥാർത്ഥ്യമാക്കുന്നതിൽ റോഡിന്റെ പരിധിയിൽ വരുന്ന തലശേരി മുതൽ മട്ടന്നൂർ വരെയുള്ള നിയോജക മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ എത്ര തവണ യോഗം ചേർന്നെന്ന് അറിയാൻ തല്പര്യമുണ്ട്. ഇവിടങ്ങളിലെ ജനപ്രതിനിധികൾ പാലത്തിന്റെയും റോഡിന്റെയും വികസനത്തിനായി എന്തുചെയ്തുവെന്ന് ജനങ്ങൾക്കറിയാം. തലശേരി- വളവുപാറ റോഡും പാലങ്ങളും യു ഡി എഫിന്റെ കുഞ്ഞാണ്. കൂട്ടുപുഴ പാലം നിർമ്മാണം തടസ്സപ്പെട്ടപ്പോൾ എൽ ഡി എഫ് സർക്കാറിലെ എത്ര മന്ത്രിമാരും ജനപ്രതിധികളും പ്രശ്‌നപരിഹാരത്തിന് ചെയ്ത് കാര്യങ്ങൾ എന്താണെന്ന് ജനങ്ങളോട് വിശദീകരിക്കണം. പ്രശ്‌ന പരിഹാരത്തിന് മണ്ഡലത്തിലെ ജനപ്രതിനിധിയെന്ന നിലയിൽ കർണ്ണാടക മുഖ്യമന്ത്രിമാരുമായും ഉന്നത വനം വകുപ്പ് ഉദ്ധ്യോഗസ്ഥരുമായും നടത്തിയ ഇടപെടലുകൾ നിരത്തിയായിരുന്നു സണ്ണിജോസഫിന്റെ വിശദീകരണം.
കെ.കെ. ശൈലജ എം എൽ എ ആയിരിക്കുമ്പോൾ മണ്ഡലത്തിൽ അനുവദിച്ച കെ എസ്ആർ ടി സി ഡിപ്പോ യാഥാർത്ഥ്യമാക്കുന്നതിന് എൽ ഡി എഫ് സർക്കാർ എന്താണ് ചെയ്തതെന്ന് ജനങ്ങളോട് വിശദീകരിക്കണം. ഡിപ്പോ യാഥാർത്ഥ്യമാക്കുന്നതിന് എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നപാടെ എൽ ഡി എഫിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനേയും ഇരിട്ടി നഗരസഭാ ചെയർമാനേയും ചെയർമാനും കൺവീനറുമാക്കി ഉണ്ടാക്കിയ കമ്മിറ്റി എത്ര തവണ യോഗം ചേർന്നുവെന്ന് വ്യക്തമാക്കണം. ഇല്ലാത്ത പദ്ധതികൾ പ്രഖ്യാപിച്ച് വോട്ടു തട്ടുന്ന ശീലം തനിക്കില്ലെന്നും നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ മാത്രമെ പ്രഖ്യാപിക്കാറുള്ളുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
വികസന സപ്ലിമെന്റ് എ ഐ സി സി നിരീക്ഷകൻ ബംഗാരേഷ്ഹിരോമത്ത് നാഷണൽ ഇബ്രാഹീമിന് നൽകി പ്രകാശനം ചെയ്തു. യു ഡി എഫ് നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, തോമസ് വർഗീസ്, പടിയൂർ ദാമോദരൻ, കെ.പി. ഷാജി, പി.എ. നസീർ, പി. കുട്ട്യപ്പമാസ്റ്റർ, സി.കെ. ശശി, എന്നിവർ പങ്കെടുത്തു.

മതവികാരം ഇളക്കി വിട്ട് വോട്ടുതട്ടാൻ ശ്രമം
പ്രചരണ രംഗത്ത് പൂർണ്ണമായും പരാജയപ്പെട്ടപ്പോൾ മതവികാരം ഇളക്കി വിട്ട് വോട്ടു തട്ടാനുള്ള നീച ശ്രമാണ് എൽ ഡി എഫ് നടത്തുന്നതെന്ന് യു ഡി എഫ് ആരോപിച്ചു. ഉറപ്പാണ് ന്യൂനപക്ഷ ക്ഷേമം എന്ന ലഘു ലേഖലയുമായി ചില വീടുകളിൽ മാത്രം കയറി പ്രചരണ നടത്തുകയാണ്. മറ്റ് സമുദായങ്ങളുടെ വീടുകളിൽ അവരുടെ വികാരം വ്രണപ്പെടുത്തുന്ന പോസ്റ്ററുകളുമായാണ് ചെല്ലുന്നത്. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി മതവികാരം ഇളക്കിവിടുന്ന പോസ്റ്റുകൾ ഉണ്ടാക്കി ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യു ഡി എഫിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്. ഇത്തരം പ്രചരണങ്ങളിൽ എം എൽ എയുടെ പങ്ക് എന്താണെന്ന് എൽ ഡി എഫ് തെളിയിക്കണം. ഇത്തരം പ്രവർത്തനങ്ങളിൽ അറിയാതെ പോലും പങ്കാളിയായിട്ടുണ്ടെന്ന് തെളിഞ്ഞാൽ പൊതു ജീവിതവും രാഷ്ടീയവും ഉപേക്ഷിക്കാൻ തെയ്യാറാവുമെന്നും സണ്ണിജോസഫ് പറഞ്ഞു.

Related posts

വള്ളിത്തോട് മഹല്ല് ലഹരി വിമുക്ത കാമ്പയിൻ ഉദ്ഘാടനം ഇന്ന്

𝓐𝓷𝓾 𝓴 𝓳

ഡി വൈ എഫ് ഐ കൂട്ടുപുഴയിൽ പ്രതിഷേധ സംഗമം നടത്തി

𝓐𝓷𝓾 𝓴 𝓳

ആ​റ​ളം ഫാം ​ന​ഴ്സ​റി​യി​ല്‍നി​ന്ന് മ​ത്സ്യ​വും വി​പ​ണി​യി​ലേ​ക്ക്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox