24.3 C
Iritty, IN
October 1, 2024
  • Home
  • Kerala
  • ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ കണക്കിലെടുക്കില്ല; നിയന്ത്രണം കടുപ്പിച്ച്‌ യു.കെ.
Kerala

ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ കണക്കിലെടുക്കില്ല; നിയന്ത്രണം കടുപ്പിച്ച്‌ യു.കെ.

ഇന്ത്യയിൽ നിന്നും രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്ത്‌ വരുന്ന യാത്രക്കാരെയും വാക്‌സിൻ എടുത്തവരായി കണക്കാക്കില്ലെന്ന്‌ യുകെ. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക്‌ 10 ദിവസം നിർബന്ധിത ക്വാറന്റൈനും ഏർപ്പെടുത്തി. വാക്‌സിൻ സ്വീകരിക്കാത്തവരുടെ കൂട്ടത്തിലാണ്‌ ഇവരേയും ഉൾപ്പെടുത്തുക.

ഇന്ത്യ കൂടാതെ യുഎഇ, തുർക്കി, ജോർദാൻ, തായ്‌ലൻഡ്, റഷ്യ എന്നിവിടങ്ങളിലും ആഫ്രിക്കൻ, തെക്കേ അമേരിക്കൻ രാജ്യങ്ങളിലും രണ്ട്‌ ഡോസ്‌ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും ക്വാറന്റൈൻ നിർബന്ധമാണ്. യു.കെ തന്നെ വികസിപ്പിച്ച പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ നിർമ്മിക്കുന്ന കോവീഷീൽഡ്‌ വാക്‌സിനും അംഗീകരിക്കില്ല എന്ന നിലപാട്‌ വിചിത്രമാണെന്ന്‌ ദേശീയ നേതാക്കളടക്കം കുറ്റപ്പെടുത്തി.

Related posts

കാലാവസ്ഥാ നിർണയത്തിന്‌ സോഫ്‌റ്റ്‌വെയർ സിസ്റ്റം

Aswathi Kottiyoor

കൈറ്റ് വിക്ടേഴ്‌സിൽ ‘അമ്മയറിയാൻ’ സൈബർ സുരക്ഷാ പരിപാടി ഇന്നു (08 ജൂലൈ) മുതൽ

Aswathi Kottiyoor

സ​പ്ലൈ​കോ വി​ല്പ​ന​ ശാ​ല​ക​ളി​ൽ ഒരാഴ്ച നമസ്കാരം നിർബന്ധമാക്കി

Aswathi Kottiyoor
WordPress Image Lightbox