24.1 C
Iritty, IN
September 23, 2024
  • Home
  • Iritty
  • പു​ഴ​ക​ളി​ല്‍ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ മ​ണ​ലൂ​റ്റ് സം​ഘ​ങ്ങ​ള്‍ വീ​ണ്ടും സ​ജീ​വ​മാ​യി.
Iritty

പു​ഴ​ക​ളി​ല്‍ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ മ​ണ​ലൂ​റ്റ് സം​ഘ​ങ്ങ​ള്‍ വീ​ണ്ടും സ​ജീ​വ​മാ​യി.

ഇ​രി​ട്ടി: പു​ഴ​ക​ളി​ല്‍ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ മ​ണ​ലൂ​റ്റ് സം​ഘ​ങ്ങ​ള്‍ വീ​ണ്ടും സ​ജീ​വ​മാ​യി. റ​വ​ന്യു വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ശ്ര​ദ്ധ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് പു​ഴ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​ണ​ല്‍ മാ​ഫി​യ സം​ഘ​ങ്ങ​ള്‍ പി​ടി​മു​റു​ക്കി​യ​ത്.

വ​ള​പ​ട്ട​ണം, ബാ​വ​ലി, ബാ​ര​ാപോ​ള്‍ പു​ഴ​ക​ളു​ടെ ഇ​രു​ക​ര​ക​ളി​ല്‍ നി​ന്നു​മാ​യി നി​ര​വ​ധി പേ​രാ​ണ് മ​ണ​ല്‍ വാ​രു​ന്ന​ത്.

ഞാ​യ​റാ​ഴ്ച്ച പ​ഴ​ശി പ​ദ്ധ​തി പ്ര​ദേ​ശ​മാ​യ പ​ടി​യൂ​ര്‍ പൂ​വ്വ​ത്തു​നി​ന്നും 15 ലോ​ഡ് മ​ണ​ല്‍ പോ​ലീ​സും റ​വ​ന്യു സം​ഘ​വും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​ന്ന​ലെ ഇ​തേ സ്ഥ​ല​ത്തു നി​ന്നും അ​ല്പം മാ​റി ആ​റു ലോ​ഡ് മ​ണ​ല്‍​കൂ​ടി റ​വ​ന്യു സം​ഘം പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത മ​ണ​ല്‍ നി​ര്‍​മി​തി​ക്ക് കൈ​മാ​റി.

തോ​ണി​ക​ളും ച​ങ്ങാ​ട​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് വെ​ള്ള​ത്തി​ല്‍നി​ന്ന് മു​ങ്ങി യെടു ക്കുന്നതും വെ​ള്ളപ്പൊക്ക​ത്തി​ല്‍ ക​ര​യ്ക്ക് അ​ടി​ഞ്ഞ മ​ണ​ലു​മാ​ണ് വ്യാ​പ​ക​മാ​യി വാ​രു​ന്ന​ത്. പ​ഴ​ശി പ​ദ്ധ​തി​യോ​ട് ചേ​ര്‍​ന്ന് വ​ള​പ​ട്ട​ണം പു​ഴ​യു​ടെ ഭാ​ഗ​മാ​യ പൂ​ക്കൂ​ണ്ടി​ലാ​ണ് മ​ണ​ല്‍ക​ട​ത്ത് സജീവ മായ​ത്.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും മ​ണ​ലും റ​വ​ന്യു സം​ഘ​വും പോ​ലീ​സും പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​ത്ത​വ​ണ പ്ര​ദേ​ശ​ത്ത് കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ഒ​ന്നും ന​ട​ക്കു​ന്നി​ല്ല. പ​ഴ​ശി പ​ദ്ധ​തി​യു​ടെ മ​ണ​ല്‍​ക്കട​വു​ക​ളി​ലും ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി. അ​യ്യ​പ്പ​ന്‍​ക​രി, ജ​പ്പ​ാന്‍​ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ക​ട​ത്തു​ന്ന മ​ണ​ലി​ന് കൈ​യ്യും ക​ണ​ക്കു​മി​ല്ല. പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളോ​യും ബ​ന്ധി​പ്പി​ച്ച് ച​ങ്ങാ​ടം നി​ര്‍​മി​ച്ചാ​ണ് മ​ണ​ലെ​ടു​ക്കു​ന്ന​ത്.

സ്ഥി​ര​മാ​യി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​യി​ട്ടും ജ​ല​സേ​ച​ന വി​ഭാ​ഗം ഒ​രു പ​രാ​തി ന​ല്‍​കാ​ന്‍ പോ​ലും തെ​യാ​റാ​യി​ട്ടി​ല്ല. എ​ട​ക്കാ​നം, ത​ന്തോ​ട്, മു​ട​യ​ര​ഞ്ഞി, പാ​ല​പ്പു​ഴ, ചാ​ക്കാ​ട്, അ​യ്യ​പ്പ​ന്‍​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വ​ന്‍ മ​ണ​ല്‍​ക്കൊ​ള്ള​യാ​ണ് ന​ട​ക്കു​ന്ന​ത്.

Related posts

കർണ്ണാടകത്തിൽ നിന്ന് വീണ്ടും പച്ചക്കറി വണ്ടിയിൽ മദ്യക്കടത്ത് തിങ്കളാഴ്ച പിടികൂടിയത് 75 ലിറ്റർ മദ്യം രണ്ടുപേർ അറസ്റ്റിൽ………

Aswathi Kottiyoor

ഐ ടി ഐ അഡ്‌മിഷൻ ആരംഭിച്ചു

Aswathi Kottiyoor

എസ്.എസ് എൽ സി – പ്ലസ്ടു പരീക്ഷയിലെ ചരിത്ര വിജയം : ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം

Aswathi Kottiyoor
WordPress Image Lightbox