25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വീട്ടിലിരുന്ന് വോട്ട് ചെയ്യാം ?; പരിഗണിക്കുന്നത് 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് .
Kerala

വീട്ടിലിരുന്ന് വോട്ട് ചെയ്യാം ?; പരിഗണിക്കുന്നത് 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് .

ഗുജറാത്ത് തദ്ദേശ തിര‍ഞ്ഞെടുപ്പിൽ വിജയിക്കാതെ പോയ ഓൺലൈൻ വോട്ടിങ് സമ്പ്രദായം കേരളത്തിൽ ഘട്ടംഘട്ടമായി നടപ്പാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ ആലോചിക്കുന്നു. നടപ്പായാൽ വീട്ടിലിരുന്നും വോട്ട് ചെയ്യാം. ഏതെങ്കിലും ഒരുവിഭാഗം വോട്ടർമാർക്കായി ഉപതിര‍ഞ്ഞടുപ്പുകളിൽ പരീക്ഷിച്ചശേഷമാകും 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പൂർണതോതിൽ നടപ്പാക്കുക.
തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഓൺലൈനാക്കാൻ കമ്മിഷനും കേരള ഡിജിറ്റൽ സർവകലാശാലയും ധാരണാപത്രം ഒപ്പിട്ടത് ഇതുകൂടി ലക്ഷ്യമിട്ടാണ്. ഗുജറാത്തിലെ പരാജയകാരണങ്ങളും പഠിക്കും. അവിടെ 2010 മുതൽ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വീട്ടിലിരുന്നുള്ള ഓൺലൈൻ വോട്ടിങ് അനുവദിച്ചെങ്കിലും വളരെക്കുറച്ചുപേർ മാത്രമാണു പ്രയോജനപ്പെടുത്തിയത്. 10 വർഷത്തിനു ശേഷം ഈ രീതി നിർത്തി.

തിരഞ്ഞെടുപ്പുചട്ടം പരിഷ്കരിക്കണം

ഓൺലൈൻ വോട്ടിങ് കേരളത്തിൽ നടപ്പാക്കാൻ തിരഞ്ഞെടുപ്പു ചട്ടം പരിഷ്കരിക്കേണ്ടിവരും. ഡിജിറ്റൽ സർവകലാശാലയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളുമായി ആലോചിച്ചും സംസ്ഥാന സർക്കാരിന്റെ ശുപാർശകൾ പരിഗണിച്ചുമാകും നടപടികൾ സ്വീകരിക്കുക.

‘നാലു തലങ്ങളിലായാണ് പരിഷ്കാരങ്ങൾ വേണ്ടത് – കമ്മിഷനു സ്വന്തം നിലയിൽ നടപ്പാക്കാവുന്നവ,

സർക്കാർ അംഗീകാരം വേണ്ടവ, പാർട്ടികളുമായും മറ്റും ആലോചിച്ചു നടപ്പാക്കാവുന്നവ, ചട്ടഭേദഗതി വേണ്ടവ. ഇന്റർനെറ്റ് ലഭ്യത, ഇ– സാക്ഷരത, ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ചുള്ള പൊതു അവബോധം എന്നീ കാര്യങ്ങളിൽ മലയാളികൾ മുന്നിലായതിനാൽ മികച്ചരീതിയിൽ നടപ്പാക്കാനാകുമെന്നാണു പ്രതീക്ഷ.’

എ.ഷാജഹാൻ, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ

Related posts

സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

പകർച്ചപ്പനി 3 ദിവസം ഡ്രൈ ഡേ; ഒന്നിച്ചിറങ്ങണം

Aswathi Kottiyoor

വിവാദ സ്വകാര്യത നയം നടപ്പിലാക്കുന്നതിൽ നിന്ന് പിൻവലിഞ്ഞ് വാട്സ്പ്പ്……….

WordPress Image Lightbox