23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • തിരുവോണം ബമ്പർ കൊല്ലത്ത് വിറ്റ ടിക്കറ്റിന്
Kerala

തിരുവോണം ബമ്പർ കൊല്ലത്ത് വിറ്റ ടിക്കറ്റിന്

സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിൽ നിന്ന് വിതരണം ചെയ്ത TE 645465 എന്ന ടിക്കറ്റിന് ലഭിച്ചു. തിരുവനന്തപുരം ഗോർഖീ ഭവനിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. ഭാഗ്യക്കുറി ജേതാക്കൾക്ക് ലഭിക്കുന്ന തുക ശരിയായ രീതിയിൽ വിനിയോഗിക്കുന്നതിനായി പരിശീലനം നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം മന്ത്രി കെ.എൻ. ബാലഗോപാൽ ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശിന് നൽകി നിർവഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർ നൗഷാദ്, വാർഡ് കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ സംബന്ധിച്ചു.

Related posts

കോ​വി​ഡ് പ​രോ​ൾ മ​തി; ത​ട​വു​പു​ള്ളി​ക​ളോ​ട് ജ​യി​ലി​ൽ മ​ട​ങ്ങി​യെ​ത്താ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം

Aswathi Kottiyoor

പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണം: ഡി. എം. ഒ

Aswathi Kottiyoor

ആരോഗ്യകരമായ പരിസ്ഥിതിയും ജീവിതാന്തരീക്ഷവും കുട്ടികളുടെ അവകാശം: ഗവർണർ

Aswathi Kottiyoor
WordPress Image Lightbox